ഹെയ്തിയില്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിച്ചവര്‍ക്ക് നേരെ സെനറ്റ് അംഗം വെടിയുതിര്‍ത്തു
രാജ്യത്തെ ഭക്ഷ്യ ക്ഷാമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെയാണ് സെനറ്റര്‍ ജീന്‍ മെരി റാല്‍ഫ് ഫെതിരെയ വെടിയുതിര്‍ത്തത്

ഹെയ്തിയില്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിച്ചവര്‍ക്ക് നേരെ സെനറ്റ് അംഗം വെടിയുതിര്‍ത്തു. വെടിവെപ്പില്‍ ഒരു മാധ്യമപ്രവര്‍ത്തകനും സുരക്ഷാ ജീവനക്കാരനും പരിക്കേറ്റു. രാജ്യത്തെ ഭക്ഷ്യ ക്ഷാമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെയാണ് സെനറ്റര്‍ ജീന്‍ മെരി റാല്‍ഫ് ഫെതിരെയ വെടിയുതിര്‍ത്തത്. വാഹനത്തിന് സമീപത്തേക്ക് പ്രതിഷേധക്കാര്‍ എത്തിയപ്പോഴാണ് പുറത്തിറങ്ങി ജീന്‍ മെരി റാല്‍ഫ് വെടിയുതിര്‍ത്തത്. അസോസിയേറ്റ് പ്രസ് ഫോട്ടോഗ്രാഫര്‍ക്കും പാര്‍ലമെന്റിലെ സുരക്ഷാ ജീവനക്കാരനുമാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടാണെന്നും സര്‍ക്കാര്‍ ദ്രോഹിക്കുകയാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
ആത്മരക്ഷാര്‍ഥമാണ് വെടിയുതിര്‍ക്കേണ്ടി വന്നതെന്നാണ് സെനറ്റംഗത്തിന്റെ വിശദീകരണം. രാജ്യത്തെ ഇന്ധനക്ഷാമത്തിനെതിരെയും ഭക്ഷ്യ ക്ഷാമത്തിനെതിരെയും നാളുകളായി സമരം തുടരുകയാണ്. ഇന്ധന ത്തിനായി അമേരിക്കയും വെനസ്വേലയുമായി ഉണ്ടാക്കിയിരുന്ന കരാറുകള്‍ അവസാനിച്ചതോടെയാണ് ഹെയ്തിയില്‍ പ്രതിസന്ധി രൂക്ഷമായത്.
Adjust Story Font
16

