Quantcast

കശ്മീരിൽ മധ്യസ്ഥത വഹിക്കാമെന്ന നിലപാട് ആവർത്തിച്ച് ഡൊണാൾഡ് ട്രംപ് 

നമ്മുടെ നിലപാട് എന്താണെന്ന് നിങ്ങൾക്കറിയാം. ഇത് മുമ്പും നമ്മൾ പരാമർശിച്ചിട്ടുള്ളതാണ്. എന്റെ അഭ്യർത്ഥന തൽക്കാലം അടങ്ങിയിരിക്കൂ എന്നാണ്. കൂടിക്കാഴ്ച വരെ കാത്തിരിക്കൂ. - വിദേശകാര്യ മന്ത്രാലയ വക്താവ്

MediaOne Logo

Web Desk

  • Published:

    24 Sept 2019 11:37 AM IST

കശ്മീരിൽ മധ്യസ്ഥത വഹിക്കാമെന്ന നിലപാട് ആവർത്തിച്ച് ഡൊണാൾഡ് ട്രംപ് 
X

കശ്മീർ തീർത്തും ആഭ്യന്തര വിഷയമാണെന്ന നിലപാടിൽ ഇന്ത്യ ഉറച്ചുനിൽക്കുന്നതിനിടെ വിഷയത്തിൽ ഇടപെടാനുള്ള സന്നദ്ധത ആവർത്തിച്ച് യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇന്ത്യയും പാകിസ്താനും ആവശ്യപ്പെടുകയാണെങ്കിൽ കശ്മീർ പ്രശ്‌നത്തിൽ ഇടപെടാൻ സന്നദ്ധനാണെന്നും തനിക്കതിന് ആഗ്രഹവും കഴിവുമുണ്ടെന്നും ട്രംപ് പറഞ്ഞു. പാക് പ്രധാനമന്ത്രി ഇംറാൻ ഖാനുമായുള്ള കൂടിക്കാഴ്ചക്കു ശേഷമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.

യു.എൻ ജനറൽ അസംബ്ലിയുടെ ഭാഗമായി ന്യൂയോർക്കിലെത്തിയ പാക് പ്രധാനമന്ത്രി കശ്മീർ വിഷയത്തിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ തേടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ട്രംപിനെ കണ്ടത്. കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് ആവശ്യപ്പെട്ടിരുന്നതായി ട്രംപ് മുമ്പ് വെളിപ്പെടുത്തിയെങ്കിലും കേന്ദ്ര സർക്കാർ ഇത് തള്ളിയിരുന്നു. കശ്മീർ ഇന്ത്യയുടെ പ്രവിശ്യയാണെന്ന നിലപാട് അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്താൻ ഇന്ത്യ ശ്രമിക്കുന്നതിനിടെയാണ്, മധ്യസ്ഥതാ വാഗ്ദാനവുമായി ട്രംപ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

‘എനിക്ക് സഹായിക്കാനാവുമെങ്കിൽ ഞാൻ തീർച്ചയായും സഹായിക്കും. ഇന്ത്യയും പാകിസ്താനും ആവശ്യപ്പെടുകയാണെങ്കിൽ അത് ചെയ്യാൻ ഞാൻ സന്നദ്ധനാണ്. പ്രധാനമന്ത്രി മോദിയുമായി എനിക്ക് നല്ല ബന്ധമാണുള്ളത്. പ്രധാനമന്ത്രി ഇംറാൻ ഖാനുമായും നല്ല ബന്ധമാണെനിക്ക്. വളരെ നല്ല തർക്കപരിഹാരകനാകാൻ എനിക്കു കഴിയും. തർക്കപരിഹാരത്തിൽ ഞാൻ ഇതുവരെ പരാജയപ്പെട്ടിട്ടില്ല.’
ഡൊണാള്‍ഡ് ട്രംപ്

ഹൂസ്റ്റണിൽ ടെക്‌സാസ് ഇന്ത്യ ഫോറം സംഘടിപ്പിച്ച 'ഹൗഡി മോദി' പരിപാടിയിൽ നരേന്ദ്ര മോദിക്കൊപ്പം പങ്കെടുത്തതിനു ശേഷമായിരുന്നു ട്രംപിന്റെ ഇംറാൻ ഖാനുമായുള്ള കൂടിക്കാഴ്ച. തുടർന്നുള്ള പത്രസമ്മേളനത്തിൽ പാകിസ്താനുമായുള്ള തന്റെ ബന്ധം ഊന്നിപ്പറയാൻ ട്രംപ് ശ്രമിച്ചു. തനിക്കു മുമ്പുണ്ടായിരുന്ന അമേരിക്കൻ പ്രസിഡണ്ടുമാർ പാകിസ്താനോട് മോശമായാണ് പെരുമാറിയതെന്നും തനിക്ക് പാകിസ്താനെ വിശ്വാസമാണെന്നും ട്രംപ് പറഞ്ഞു.

അതേസമയം, കശ്മീർ വിഷയത്തിലുള്ള ട്രംപിന്റെ പരാമർശത്തെപ്പറ്റിയുള്ള വിശദീകരണം ഇന്ന് നടക്കുന്ന ട്രംപ് - മോദി കൂടിക്കാഴ്ചക്കു ശേഷം നൽകാമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയുടെ ആഭ്യന്തര വിഷയമായ കശ്മീരിൽ മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ് തുടരെ അഭിപ്രായപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോഴാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ കാത്തിരിക്കാൻ ആവശ്യപ്പെട്ടത്.

‘നമ്മുടെ നിലപാട് എന്താണെന്ന് നിങ്ങൾക്കറിയാം. ഇതേപ്പറ്റി മുമ്പും നമ്മൾ പരാമർശിച്ചിട്ടുള്ളതാണ്. എന്റെ അഭ്യർത്ഥന തൽക്കാലം അടങ്ങിയിരിക്കൂ എന്നാണ്. (ചൊവ്വാഴ്ച) നടക്കുന്ന കൂടിക്കാഴ്ച വരെ കാത്തിരിക്കൂ. അത് വളരെ ദൂരെയൊന്നുമല്ലല്ലോ...’
രവീഷ് കുമാർ, വിദേശകാര്യ മന്ത്രാലയ വക്താവ്

ये भी पà¥�ें- മോദിയെ തൊട്ടടുത്തു നിർത്തി നെഹ്‌റുവിനെ പ്രകീർത്തിച്ച് യു.എസ് പ്രതിനിധി; സോഷ്യൽ മീഡിയയിൽ തരംഗം 

TAGS :

Next Story