Quantcast

എവിടെ നിന്നാണ് ഇമ്മാതിരി റിപ്പോര്‍ട്ടര്‍മാരെ കിട്ടുന്നത് ? പാക് മാധ്യമപ്രവര്‍ത്തകനെ കളിയാക്കി ഇമ്രാനോട് ട്രംപ്

ഇതോടെ പാക് മാധ്യമപ്രവർത്തകന്റെ ചോദ്യം ഒരു പ്രസ്താവന പോലെയാണെന്ന് തോന്നുന്നു എന്ന് ട്രംപ് പറ‍ഞ്ഞു. 

MediaOne Logo

Web Desk 1

  • Published:

    24 Sept 2019 11:00 AM IST

എവിടെ നിന്നാണ് ഇമ്മാതിരി റിപ്പോര്‍ട്ടര്‍മാരെ കിട്ടുന്നത് ? പാക് മാധ്യമപ്രവര്‍ത്തകനെ കളിയാക്കി ഇമ്രാനോട് ട്രംപ്
X

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനൊപ്പമുള്ള സംയുക്ത പത്രസമ്മേളനത്തിനിടെ കശ്മീരിനെ കുറിച്ച് 'പ്രസംഗിച്ച' പാക് മാധ്യമപ്രവര്‍ത്തകനോട് കുപിതനായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പാക് മാധ്യമപ്രവർത്തകനെ പരിഹസിച്ച ഡൊണാൾഡ് ട്രംപ്, ഇതുപോലുള്ള റിപ്പോർട്ടർമാരെ നിങ്ങൾക്ക് എവിടെ നിന്നാണ് കിട്ടുന്നതെന്ന് ഇമ്രാനോട് ചോദിച്ചു. തുടര്‍ന്ന്, നിങ്ങൾ ഇമ്രാന്റെ ടീമിൽ നിന്നുള്ളയാളാണോ? നിങ്ങൾ ചോദ്യം ചോദിക്കാതെ പ്രസ്താവന നടത്തുകയാണെന്നും ട്രംപ് പറഞ്ഞു.

“ഞാൻ അദ്ദേഹത്തിന്റെ (ഇമ്രാന്റെ) ടീമിലെ അംഗമല്ല, ഒരു സ്വതന്ത്ര പത്രപ്രവർത്തകനാണ്, ചോദ്യം പൂർത്തിയാക്കട്ടെ ...” എന്നായിരുന്നു പാക് മാധ്യമപ്രവര്‍ത്തകന്‍ ട്രംപിന് നല്‍കിയ മറുപടി. ഇതോടെ പാക് മാധ്യമപ്രവർത്തകന്റെ ചോദ്യം ഒരു പ്രസ്താവന പോലെയാണെന്ന് തോന്നുന്നു എന്ന് ട്രംപ് പറ‍ഞ്ഞു. ഇതിന് പിന്നാലെ ഇദ്ദേഹം മറ്റ് റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഊഴം നല്‍കി. വ്യത്യസ്ത മാധ്യമങ്ങളുടെ റിപ്പോർട്ടർമാരുടെ ഏതാനും ചോദ്യങ്ങൾക്ക് ശേഷം, ഇതേ പാക് മാധ്യമപ്രവർത്തകൻ വീണ്ടും ഒരു ചോദ്യം ചോദിക്കാൻ ശ്രമിച്ചു. ഈ സമയം ഡൊണാൾഡ് ട്രംപ് വീണ്ടും ഇടപെട്ടു. വളരെ ചെറിയ, ഒരു സെക്കന്‍ഡില്‍ ഒതുങ്ങുന്ന പ്രസ്താവന നടത്തുക എന്നാണ് റിപ്പോര്‍ട്ടറോട് ട്രംപ് ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ കശ്മീരിൽ പാക് മാധ്യമങ്ങള്‍ പതിവായി പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ ഇയാള്‍ പറഞ്ഞുതുടങ്ങി. ഇത് കേട്ടതോടെയാണ് ട്രംപ് ഇമ്രാൻ ഖാനോട്, “ഇതുപോലുള്ള റിപ്പോർട്ടർമാരെ നിങ്ങൾ എവിടെ നിന്നാണ് കണ്ടെത്തുന്നതെന്ന് ചോദിച്ചത്. ഇതേത്തുടർന്ന് പാക് ചാനൽ ഉടൻ പ്രക്ഷേപണം നിർത്തി മറ്റു പരിപാടികളിലേക്ക് കടന്നു. കശ്മീരിൽ മധ്യസ്ഥത വഹിക്കാൻ താൻ ഇപ്പോഴും തയ്യാറാണെന്നും പത്രസമ്മേളനത്തിനിടെ ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇന്ത്യയും പാകിസ്താനും സമ്മതിച്ചാൽ മാത്രമേ കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാകൂവെന്നും അമേരിക്കൻ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story