ഇസ്‍ലാമോഫോബിയ ചെറുക്കാന്‍ ഇംഗ്ലീഷ് ടി.വി ചാനലുമായി തുര്‍ക്കി, പാക്കിസ്താന്‍, മലേഷ്യ രാജ്യങ്ങള്‍
ഇസ്‍ലാമോഫോബിയ (ഇസ്‍ലാം ഭീതി) ചെറുക്കാന്‍ മൂന്ന് രാജ്യങ്ങളുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ചാനല്‍ ആരംഭിക്കുന്നു. തുര്‍ക്കി, മലേഷ്യ, പാക്കിസ്താന്‍ എന്നീ രാജ്യങ്ങളാണ് ഇസ്‍ലാമിനെതിരെയും മുസ്‍ലിംകള്‍ക്കെതിരെയുമുള്ള ഭീതി ചെറുക്കാനുള്ള ചാനല്‍ എന്ന നീക്കവുമായി മുന്നോട്ട് വരുന്നത്. ഇതിന്റെ ഭാഗമായി തുര്‍ക്കി പ്രധാനമന്ത്രി ഉര്‍ദുഗാന്‍, മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തിയതായി പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ട്വിറ്ററിലൂടെ അറിയിച്ചു. ന്യൂയോര്‍ക്കിലെ 74ാം യു.എന്‍ സെഷനിടെയാണ് മൂന്ന് രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ കൂടിക്കാഴ്ച്ച നടത്തിയത്.
President Erdogan, PM Mahatir and myself had a meeting today in which we decided our 3 countries would jointly start an English language channel dedicated to confronting the challenges posed by Islamophobia and setting the record straight on our great religion - Islam.
— Imran Khan (@ImranKhanPTI) September 25, 2019
മുസ്‍ലിംകളെക്കുറിച്ചുള്ള തെറ്റായ ധാരണ മാറ്റാനും ദൈവനിന്ദയെക്കുറിച്ച് ശരിയായ രീതിയില്‍ മനസ്സിലാക്കാനും ചാനല്‍ സഹായിക്കുമെന്നും മുസ്‍ലിം ചരിത്രം സീരീസിലൂടെയും സിനിമയിലൂടെയും ചാനലില്‍ കാണിക്കുന്നത് വഴി മുസ്‍ലിം സമൂഹത്തിനും ലോകത്തിനും തന്നെ അറിവ് പകരാന്‍ സഹായിക്കുമെന്നും ഇമ്രാന്‍ ഖാന്‍ ട്വീറ്റിലൂടെ പറഞ്ഞു. മുസ്‍ലിംകള്‍ക്ക് ശരിയായ രീതിയില്‍ മാധ്യമ ശ്രദ്ധ നേടികൊടുക്കുകയാണ് ചാനലിന്റെ ലക്ഷ്യമെന്നും ഇമ്രാന്‍ ഖാന്‍ ട്വീറ്റില്‍ പറഞ്ഞു. ഇംഗ്ലീഷ് ഭാഷയില്‍ തുടങ്ങുന്ന ചാനല്‍ അന്താരാഷ്ട്ര രംഗത്ത് വലിയ മുന്നേറ്റമാകുമെന്നാണ് വിലയിരുത്തല്‍.
Misperceptions which bring people together against Muslims would be corrected; issue of blasphemy would be properly contextualized; series & films would be produced on Muslim history to educate/inform our own people & the world; Muslims would be given a dedicated media presence.
— Imran Khan (@ImranKhanPTI) September 25, 2019
Adjust Story Font
16

