ട്രംപിനെതിരായ ഇംപീച്ചെന്റ് ആരോപണം; ഇന്റലിജന്‍സ് കമ്മിറ്റി അടുത്തയാഴ്ച വാദം കേള്‍ക്കും
പ്രതിനിധിസഭയിൽ പിന്തുണയുണ്ടെങ്കിലും ഇംപീച്ച്മെന്റ് നടപടി റിപ്പബ്ലിക്കൻ അംഗങ്ങൾക്ക് മുൻതൂക്കമുള്ള സെനറ്റ് കടക്കാൻ സാധ്യത കുറവാണ്.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ചെന്റ് ആരോപണത്തില്‍ ഇന്റലിജന്‍സ് കമ്മിറ്റി അടുത്തയാഴ്ച തന്നെ വാദം കേട്ട് തുടങ്ങിയേക്കും. പാനല്‍ ചെയര്‍മാനുമായി നടത്തിയ അഭിമുഖത്തെ ഉദ്ധരിച്ച് സി.എന്‍.എന്‍ ആണ് അടുത്തയാഴ്ച വാദം തുടങ്ങുമെന്ന വാര്‍ത്ത പുറത്തുവിട്ടത്. മുൻ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥികളിലൊരാളുമായ ജോ ബൈഡനും മകനുമെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ യുക്രെയിൻ പ്രസിഡന്റിനുമേൽ ട്രംപ് സമ്മർദ്ദം ചെലുത്തിയെന്നുമുള്ള ഡെമോക്രാറ്റുകളുടെ ആരോപണത്തെ തുടർന്നാണു ട്രംപ് ഇംപീച്ച്മെന്റ് ഭീഷണി നേരിടുന്നത്.
യുക്രൈന്‍ പ്രസിഡന്‍റിനെ ട്രംപ് പലതവണ ഫോണില്‍ വിളിച്ചെന്ന് ഒരു വിസില്‍ ബ്ലോവര്‍ ആണ് വെളിപ്പെടുത്തിയത്. ആരോപണത്തില്‍ അടുത്ത ആഴ്ച തന്നെ വാദം കേട്ട് തുടങ്ങിയേക്കുമെന്നാണ് പുതിയ വിവരം. 2020-ൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി സാധ്യതാപട്ടികയിലുള്ള നേതാവാണ് ജോ ബൈഡന്‍. അന്വഷണം പ്രഖ്യാപിക്കുന്നതിനായി യുക്രൈന് 40 കോടി യു.എസ്. ഡോളർ സൈനികസഹായം വാഗ്ദാനം ചെയ്തതായും ആരോപണമുണ്ട്.
പ്രതിനിധിസഭയിൽ പിന്തുണയുണ്ടെങ്കിലും ഇംപീച്ച്മെന്റ് നടപടി റിപ്പബ്ലിക്കൻ അംഗങ്ങൾക്ക് മുൻതൂക്കമുള്ള സെനറ്റ് കടക്കാൻ സാധ്യത കുറവാണ്. എന്നാൽ, നടപടിയുണ്ടായാൽ യു.എസിന്റെ ചരിത്രത്തിൽ ഇംപീച്ച് ചെയ്യപ്പെടുന്ന മൂന്നാമത്തെ പ്രസിഡന്റ് ആവും ട്രംപ്. 1868-ൽ അൻഡ്രു ജോൺസണും 1998-ൽ ബിൽ ക്ലിന്റണും ഇംപീച്ച് നടപടി നേരിട്ടിരുന്നു. 1974-ൽ റിച്ചാർഡ് നിക്സൺ ഇംപീച്ച്മെന്റ് നടപടിക്കുമുമ്പ് രാജിവെക്കുകയും ചെയ്തിരുന്നു
Adjust Story Font
16

