Quantcast

വൃക്ഷത്തൈ നട്ട് സ്കൂള്‍ വിദ്യാര്‍ഥികള്‍; നൈജീരിയയും ഗ്രേറ്റക്കൊപ്പം  

സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബെംര്‍ഗിന്റെ ആഹ്വാനത്തെ തുടര്‍ന്ന് ലോക വ്യപകമായി തുടരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് നൈജീരിയയും സമരത്തിന്റെ ഭാഗമാകുന്നത്.

MediaOne Logo

Web Desk 12

  • Published:

    28 Sept 2019 8:24 AM IST

വൃക്ഷത്തൈ നട്ട് സ്കൂള്‍ വിദ്യാര്‍ഥികള്‍; നൈജീരിയയും ഗ്രേറ്റക്കൊപ്പം  
X

കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കെതിരായ നടപടികള്‍ വേണമെന്ന് ആവശ്യപ്പെട്ട് നൈജീരിയയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍. സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബെംര്‍ഗിന്റെ ആഹ്വാനത്തെ തുടര്‍ന്ന് ലോക വ്യപകമായി തുടരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് നൈജീരിയയും സമരത്തിന്റെ ഭാഗമാകുന്നത്. വിദ്യാര്‍ഥികള്‍ വൃക്ഷതൈകള്‍ നട്ട് കാലാവസ്ഥാവ്യതിയാനത്തിനെതിരെ കൈക്കോര്‍ക്കണമെന്ന് ആഹ്വാനം ചെയ്തു.

നൂറ്റമ്പതോളം രാജ്യങ്ങളിലെ പരിസ്ഥിതി സ്നേഹികളാണ് വ്യത്യസ്ഥ രീതിയിലുള്ള പ്രതിഷേധങ്ങളുമായി രംഗത്തുള്ളത്. നൈജീരിയ ലാഗോസിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ ആര്യവേപ്പും മാവിന്‍തൈകളും നട്ടാണ് ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കുമെതിരെ കൈക്കോര്‍ക്കണമെന്ന് ആഹ്വാനം ചെയ്തത്. യു.എന്‍ ജനറല്‍ അസംബ്ലിയില്‍ നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദു ബുഹാരി വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. തീരുമാനങ്ങളെടുക്കുന്നതിന് യുവാക്കളെ ഉള്‍പ്പെടുത്തുമെന്നും നൈജീരിയയില്‍ രണ്ടരക്കോടി മരങ്ങള്‍ നടാന്‍ ഉടന്‍ നടപടികളെടുക്കുമെന്നും മുഹമ്മദ് ബുഹാരി പറഞ്ഞു.

16 വയസ്സുകാരിയായ ഗ്രേറ്റ തുന്‍ബര്‍ഗ് യു.എന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ നടത്തിയ വികാരഭരിതമായ പ്രസംഗം ലോകശ്രദ്ധ നേടിയിരുന്നു. ഗ്രേറ്റയുടെ ആഹ്വാനം ഏറ്റെടുത്ത് വിവിധ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി പ്രതിഷേധിക്കുകയാണ്. പരിസ്ഥി സംരക്ഷണത്തിനും കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കുമെതിരെ സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കുക, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുക തുടങ്ങിയവയാണ് പ്രതിഷേധക്കാര്‍ മുന്നോട്ട് വയ്ക്കുന്ന പ്രധാന ആവശ്യങ്ങള്‍.

TAGS :

Next Story