Quantcast

പാക് സോഷ്യല്‍ മീഡിയ താരം കാന്‍ഡീല്‍ ബച്ചൂലിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന് ജീവപര്യന്തം

2016-ലാണ് സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞ് നിന്നിരുന്ന 26-കാരിയായ കാന്‍ഡീല്‍ ബലൂച്ചിനെ സഹോദരന്‍ മുഹമ്മദ് വസീം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.

MediaOne Logo

Web Desk 12

  • Published:

    28 Sept 2019 9:09 AM IST

പാക് സോഷ്യല്‍ മീഡിയ താരം കാന്‍ഡീല്‍ ബച്ചൂലിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന് ജീവപര്യന്തം
X

പാകിസ്ഥാനിലെ സോഷ്യല്‍ മീഡിയ താരം കാന്‍ഡീല്‍ ബലൂച്ചിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. സഹോദരന്‍ മുഹമ്മദ് വസീമിനെ ജിവപര്യന്തം തടവിന് ശിക്ഷിച്ചു. ബലൂച്ചിന്റെ മറ്റ് രണ്ട് സഹോദരന്‍മാര്‍ ഉള്‍പ്പെടെ ആറു പേരെ കോടതി കുറ്റവിമുക്തരാക്കി.

2016-ലാണ് സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞ് നിന്നിരുന്ന 26-കാരിയായ കാന്‍ഡീല്‍ ബലൂച്ചിനെ സഹോദരന്‍ മുഹമ്മദ് വസീം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ദുരഭിമാനക്കൊലയായാണ് ഇതിനെ വിലയിരുത്തിയത്. തികച്ചും മുസ്‍ലിം യാഥാസ്ഥിക കുടുംബത്തില്‍ ജീവിച്ചിരുന്ന വ്യക്തിയാണ് കാന്‍ഡീന്‍ ബലൂച്ചി. ഇവര്‍ സോഷ്യല്‍ മീഡിയകളിലൂടെ നിരന്തരം കുടുംബത്തെ അവഹളിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങല്‍ നടത്തിയെന്നാണ് സഹോദരന്റെ ആരോപണം. നിരവധി തവണ ബലൂച്ചിക്ക് ഭീഷണിയുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും വകവെക്കാതെ ഫേസ്ബുക്കിലൂടെ നിരന്തരം ഫോട്ടോകളും വീഡിയോകളും ബലൂച്ചി പോസ്റ്റ് ചെയ്ത് കൊണ്ടിരുന്നു. ഇതില്‍ പ്രകോപിതനായ സഹോദരന്‍ ബലൂച്ചിയെ കൊലപ്പെടുത്തുകയായിരുന്നു. കൊലപ്പെടുത്തുന്നതിന് മുമ്പ് ബലൂച്ചിക്ക് ഫേസ്ബുക്കില്‍ ഏഴര ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ടായിരുന്നു.

ജീവപര്യന്തം തടവിനാണ് സോഹദരനെ ശിക്ഷിച്ചത്. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് വസീമിന്റെ അഭിഭാഷകന്‍ അറിയിച്ചു.

TAGS :

Next Story