Quantcast

അതിര്‍ത്തി ലംഘിച്ച് എത്തിയ മൂന്ന് ഉത്തര കൊറിയന്‍ മത്സ്യബന്ധന ബോട്ടുകള്‍ പിടിച്ചെടുത്തതായി റഷ്യ

മത്സ്യബന്ധന ബോട്ടുകള്‍ പിടിച്ചെടുത്തതിന് പുറമെ ബോട്ടുകളിലുണ്ടായിരുന്നു‌ 262 തൊഴിലാളികളെ കസ്റ്റഡിയില്‍ എടുത്തതായും തീരദേശ സേന അറിയിച്ചു.

MediaOne Logo

Web Desk 12

  • Published:

    28 Sept 2019 8:37 AM IST

അതിര്‍ത്തി ലംഘിച്ച് എത്തിയ മൂന്ന് ഉത്തര കൊറിയന്‍ മത്സ്യബന്ധന ബോട്ടുകള്‍ പിടിച്ചെടുത്തതായി റഷ്യ
X

അതിര്‍ത്തി ലംഘിച്ച് എത്തിയ മൂന്ന് ഉത്തര കൊറിയന്‍ മത്സ്യബന്ധന ബോട്ടുകള്‍ പിടിച്ചെടുത്തതായി റഷ്യ. ബോട്ടിലുണ്ടായ 262 മത്സ്യത്തൊഴിലാളികളെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് റഷ്യന്‍ തീരദേശ സേന അറിയിച്ചു. ഇന്നലെയാണ് തീരദേശ അതിര്‍ത്തി ലംഘിച്ച് റഷ്യയിലേക്ക് എത്തിയ മൂന്ന് ദക്ഷിണകൊറിയന്‍ മത്സ്യബന്ധനവാഹികള്‍ പിടിച്ചെടുത്തതായി റഷ്യ അറിയിച്ചത്. മത്സ്യബന്ധന ബോട്ടുകള്‍ പിടിച്ചെടുത്തതിന് പുറമെ ബോട്ടുകളിലുണ്ടായിരുന്നു‌ 262 തൊഴിലാളികളെ കസ്റ്റഡിയില്‍ എടുത്തതായും തീരദേശ സേന അറിയിച്ചു. ഒരു മാസത്തിനിടെ റഷ്യന്‍ അതിര്‍ത്തിയില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണിതെന്നും സുരക്ഷ കണക്കിലെടുത്ത് പെട്രോളിങ് ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും സേന അറിയിച്ചു.

ജപ്പാന്‍ കടലിടുക്കില്‍ വെച്ച് സെപ്തംബര്‍ പതിനേഴിന് അതിര്‍ത്തി ലംഘിച്ചെത്തിയ ദക്ഷിണ കൊറിയന്‍ മത്സ്യബന്ധന വാഹികള്‍ പിടിച്ചെടുത്തിരുന്നു. ഈ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അതിര്‍ത്തി ലംഘിച്ച് വീണ്ടും മത്സ്യബന്ധന ബോട്ടുകള്‍ എത്തിയത്. സംഭവത്തിന്റെ ‌പശ്ചാത്തലത്തില്‍ ദക്ഷിണകൊറിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി കാര്യം ആരാഞ്ഞതായി മോസ്കോ അറിയിച്ചിട്ടുണ്ട്. ജപ്പാന്‍ കടലിടുക്കില്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ക്ക് ഇടയില്‍ നിരന്തരം നിയമലംഘനങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേ സമയം ജൂലൈയില്‍ അതിര്‍ത്തി ലംഘിച്ചെത്തിയ റഷ്യന്‍ മത്സ്യബന്ധന ബോട്ടും 15 മത്സ്യത്തൊഴിലാളികളെയും ദക്ഷിണകൊറിയ വിട്ടയച്ചിരുന്നു. പിടിച്ചെടുത്ത മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട് നയതന്ത്ര ചര്‍ച്ചകള്‍ നടത്തുമെന്ന് ദക്ഷിണ കൊറിയ അറിയിച്ചിട്ടുണ്ട്.

TAGS :

Next Story