Quantcast

വിചിത്രരീതിയിലുള്ള ആദരാഞ്ജലിയുമായി ഫ്രഞ്ച് ജനത; മുന്‍ പ്രസിഡന്റ് ഴാക്ക് ചിറാക്കിന് അര്‍പ്പിക്കാന്‍ പശു തലകള്‍ 

പ്രിയ നേതാവിന്റെ ഇഷ്ട വിഭവമായ ‘ടെറ്റി ദി വൂ’ ആദരമായി അര്‍പ്പിക്കാനാണ് ഫ്രഞ്ച് ജനത പശുത്തലകള്‍ അന്വേഷിക്കുന്നത്.

MediaOne Logo

Web Desk 12

  • Published:

    29 Sept 2019 10:44 AM IST

വിചിത്രരീതിയിലുള്ള ആദരാഞ്ജലിയുമായി ഫ്രഞ്ച് ജനത; മുന്‍ പ്രസിഡന്റ് ഴാക്ക് ചിറാക്കിന് അര്‍പ്പിക്കാന്‍ പശു തലകള്‍ 
X

മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഴാക്ക് ചിറാക്കിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ വിചിത്രരീതികള്‍ തേടി ഫ്രഞ്ച് ജനത. ആദരമര്‍പ്പിക്കാന്‍ പൂക്കളും മറ്റുമാണ് സാധാരണ ഉപയോഗിക്കുക. എന്നാല്‍ അന്വേഷിക്കുന്നത് പശുത്തലകളാണ്. ഴാക്ക് ചിറാക്കിന്റെ ഇഷ്ടവിഭവം കൊണ്ട് ആദരമര്‍പ്പിക്കാനാണ് ശ്രമം.

പ്രിയ നേതാവിന്റെ ഇഷ്ടവിഭവമായ കാവ്സ് ഹെഡ് അഥവാ ‘ടെറ്റി ദി വൂ’ ആദരമായി അര്‍പ്പിക്കാനാണ് ഫ്രഞ്ച് ജനത പശുത്തലകള്‍ അന്വേഷിക്കുന്നത്. ടെറ്റി ദി വൂ ഫ്ര‍ഞ്ച് വിഭവമാണ്. ലളിത ജീവിതം നയിച്ചിരുന്ന ഴാക് ചിറാക്ക് പതിവായി കഴിച്ചിരുന്ന ഒരു വിഭവം ആണ് ഇത്. അതുകൊണ്ടാണ് അദ്ദേഹത്തിന് ആദരം അര്‍പ്പിക്കാന്‍ ജനങ്ങള്‍ ഈ രീതി തെരഞ്ഞെടുത്തത്.

ഫ്രാന്‍സിലെ കര്‍ഷകര്‍ക്കിടയില്‍ 'പശുതല'യുടെ അംബാസഡര്‍ എന്നാണ് വ്യാഴാഴ്ച അന്തരിച്ച മുന്‍ പ്രസിഡന്റ് അറിയപ്പെടുന്നത്. ഴാക് ചിറാക് നാടന്‍ ഭക്ഷണവും നാടന്‍ രീതികളും ജീവിതത്തിന്റെ ഭാഗമാക്കിയിരുന്നു. അതുകൊണ്ട് തങ്ങളുടെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ എലിസീ കൊട്ടാരത്തില്‍ അദ്ദേഹത്തിന്റെ ഭൗതിക ദേഹം കണ്ട ശേഷം റെസ്റ്റോറന്റുകളിലേക്ക് നീങ്ങിയാണ് ജനങ്ങള്‍ ആ സ്നേഹം പ്രകടിപ്പിച്ചത്.

TAGS :

Next Story