ലിയാന്‍ഷുവിന്‍റെ റഷ്യന്‍ സന്ദര്‍ശനം അവസാനിച്ചു
ചൈനയിലെ പീപ്പിള്‍സ് കോണ്‍ഗ്രസിന്‍റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ലിയാന്‍ഷു റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍ അടക്കമുള്ള റഷ്യന്‍ നേതാക്കളുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി.

ചൈനയിലെ മുതിര്‍ന്ന നേതാവും നിയമസഭാംഗവുമായി ലിയാന്‍ഷുവിന്‍റെ റഷ്യന്‍ സന്ദര്‍ശനം അവസാനിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തിന്‍റെ ഭാഗമായിരുന്നു സന്ദര്‍ശനം.
ഈ മാസം 25 മുതല്‍ 28 വരെയാണ് ചൈനയിലെ പീപ്പിള്‍സ് കോണ്‍ഗ്രസിന്‍റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ലിയാന്‍ഷുവിന്‍റെ റഷ്യ സന്ദര്‍ശനം. റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍ അടക്കമുള്ള റഷ്യന്‍ നേതാക്കളുമായി ലിയാന്‍ഷു പ്രത്യേകം കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വലിയ വളര്‍ച്ചയുണ്ടായെന്നും ഇനിയും വിവിധ മേഖലകളില്‍ സഹകരണം തുടരുമെന്നും നേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ലിയാന്‍ഷു പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക -വാണിജ്യ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നത് പുതിയ തലത്തിലേക്ക് നയിക്കുമെന്നും അത് മുന്നോട്ട് കൊണ്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് പ്രസിഡന്‍റിന് ആശംസയറിച്ച പുടിന്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളര്‍ത്തുന്നത് വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്ന് അഭിപ്രായപ്പെട്ടു. ചൈനയിലെയും റഷ്യയിലെയും പ്രമുഖര്‍ പങ്കെടുത്ത യോഗങ്ങളും ചൈനീസ് പ്രതിനിധിയുടെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി നടന്നു.
Adjust Story Font
16

