Quantcast

‘സ്പൈഡര്‍ മാന്‍’ പൊലീസ് കസ്റ്റഡിയില്‍!

ലോകമെങ്ങുമുള്ള ഉയര്‍ന്ന കെട്ടിടങ്ങളിൽ വലിഞ്ഞ് കയറുന്ന ഫ്രാന്‍സിന്‍റെ സ്പൈഡർ മാന്‍ എന്നറിയപ്പെടുന്ന അലൈൻ റോബൾട്ട് ആണ് ജര്‍മനിയില്‍ അറസ്റ്റിലായത്.

MediaOne Logo

Web Desk 12

  • Published:

    30 Sept 2019 9:49 AM IST

‘സ്പൈഡര്‍ മാന്‍’ പൊലീസ് കസ്റ്റഡിയില്‍!
X

ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലുള്ള സ്കൈപകർ ടവറിൽ വലിഞ്ഞു കയറിയതിന് അലൈന്‍ റോബൾടിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലോകമെങ്ങുമുള്ള ഉയര്‍ന്ന കെട്ടിടങ്ങളിൽ വലിഞ്ഞ് കയറുന്നതിനാൽ ഫ്രാന്‍സിന്‍റെ സ്പൈഡർ മാന്‍ എന്ന പേരിലാണ് അലൈൻ റോബൾട്ട് അറിയപ്പെടുന്നത്. അനുമതിയോ സുരക്ഷാ ഉപകരണങ്ങളോ ഇല്ലാതെ അരമണിക്കൂറിനുള്ളിൽ 154 മീറ്റർ (500 അടി), 42 നില കെട്ടിടത്തിന്റെ മുകളിൽ എത്തിയ റോബർട്ട് അലൈനെ മുകളില്‍ എത്തിയതിനു ശേഷം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അനുവാദമോ വേണ്ടത്ര സുരക്ഷാ ഉപകരണങ്ങളോ ഇല്ലാതെ കെട്ടിടത്തിനു മുകളില്‍ കയറിയതിനാണ് അറസ്റ്റ്.

1994 മുതൽ ലോകമെമ്പാടും ഉയരമേറിയ കെട്ടിടങ്ങള്‍ക്കു മുകളില്‍ സുരക്ഷാ ഉപകരണങ്ങളും മറ്റുമില്ലാതെ വലിഞ്ഞു കയറി ഞെട്ടിക്കുന്ന ആളാണ് 57 കാരനായ റോബർട്ട്. മുന്‍പും സമാനമായ സാഹചര്യത്തില്‍ റോബർട്ടിനെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളായ ദുബായിലെ ബുർജ് ഖലീഫയിലും, ലോകവ്യാപാര കേന്ദ്രത്തിലും, പാരീസിലെ ഈഫൽ ടവറിലുമൊക്കെ റോബര്‍ട്ടിന്‍റെ ‘ചിലന്തിവല’ പതിഞ്ഞിട്ടുണ്ട്.

അലൈന്‍ റോബർട്ട് ഓഗസ്റ്റിൽ ഹോങ്കോംഗിലെ ഉയരം കൂടിയ കെട്ടിടത്തിൽ കയറി സമാധാനത്തിന്‍റെ സന്ദേശം പ്രകടിപ്പിക്കുന്ന ബാനർ ഉയര്‍ത്തിയിരുന്നു. ഹോങ്കോങ്ങില്‍ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിലാണ് അലൈൻ റോബൾട് വ്യതസ്തമായ രീതിയിലൂടെ പ്രതികരിച്ചത്.

TAGS :

Next Story