Quantcast

ഇസ്രയേലിൽ പ്രവേശിക്കും, അവിടത്തെ ഓരോ നീക്കങ്ങളുമറിയാം: ഹിസ്ബുല്ല 

ലെബനാന്റെ വ്യോമപരിധിയിൽ ഇനി പ്രവേശിച്ചാൽ ഇസ്രയേൽ വിമാനങ്ങളെ വെടിവെച്ചിടുമെന്നും ആക്രമണത്തിന് മുതിരുമെന്നും നസ്‌റുല്ല പറഞ്ഞു. 

MediaOne Logo

Web Desk

  • Published:

    2 Oct 2019 4:54 PM IST

ഇസ്രയേലിൽ പ്രവേശിക്കും, അവിടത്തെ ഓരോ നീക്കങ്ങളുമറിയാം: ഹിസ്ബുല്ല 
X

ഇസ്രയേലിൽ കടന്നുകയറുമെന്ന ഭീഷണിയുമായി ലെബനാനിലെ ഹിസ്ബുല്ല. ആക്രമണം നടത്താൻ സജ്ജമാണെന്നും ഇസ്രയേലിന് പ്രതിരോധിക്കുക മാത്രമേ മാർഗമുണ്ടാവൂ എന്നും ഹിസ്ബുല്ല തലവൻ സയ്യിദ് ഹസൻ നസ്‌റുല്ല ഒരു ഇറാനിയൻ മാഗസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

''ഇസ്രയേൽ പിടിച്ചടക്കിയ ഫലസ്തീൻ പ്രദേശത്ത് പ്രവേശിക്കാൻ ഞങ്ങൾ ചുമതലപ്പെടുത്തിയ സൈന്യം സജ്ജമാണ്. സയണിസ്റ്റ് രാജ്യത്തിനകത്ത് നടക്കുന്ന കാര്യങ്ങൾ കൃത്യമായി അറിയാൻ ഔദ്യോഗികവും അല്ലാത്തതുമായ വഴികൾ ഇപ്പോൾ ഞങ്ങളുടെ കൈവശമുണ്ട്. ഇസ്രയേലിനെതിരെ ഭാവിയിൽ സംഭവിക്കാവുന്ന യുദ്ധത്തിലോ സൈനിക നടപടിയിലോ ഉപകാരപ്പെടുന്ന വിവരങ്ങൾ ഞങ്ങളുടെ കൈവശമുണ്ട്. മുമ്പ് ഞങ്ങൾ പ്രതിരോധത്തിലായിരുന്നു. ഇപ്പോൾ ഇസ്രയേൽ ആണ് പ്രതിരോധത്തിലുള്ളത്. ഞങ്ങൾ ആക്രമണത്തിന് തയ്യാറാണ്.'' - ലെബനാനിലെ ഭരണകക്ഷിയിൽ അംഗമായ ഹിസ്ബുല്ല തലവൻ പറഞ്ഞു.

ഒരാഴ്ചമുമ്പ് ബെയ്‌റൂത്തിലെ ഹിസ്ബുല്ല കേന്ദ്രങ്ങൾക്കു നേരെ ഇസ്രയേൽ വ്യോമാക്രമണം നടത്തിയിരുന്നു. ലെബനാന്റെ വ്യോമപരിധിയിൽ ഇനി പ്രവേശിച്ചാൽ ഇസ്രയേൽ വിമാനങ്ങളെ വെടിവെച്ചിടുമെന്നും ആക്രമണത്തിന് മുതിരുമെന്നും നസ്‌റുല്ല പറഞ്ഞു. തങ്ങളുടെ വളർച്ചയിൽ ഇറാനുള്ള പങ്കും അദ്ദേഹം കൂട്ടിച്ചേർത്തു.

Next Story