Quantcast

പീഡനാരോപണം; നേപ്പാള്‍ സ്പീക്കര്‍ രാജി വെച്ചു 

ആരോപണങ്ങളിൽ ന്യായമായ അന്വേഷണം അനുവദിക്കാനാണ് താൻ രാജിവച്ചതെന്ന് രാജിക്കത്തിൽ കൃഷ്ണ ബഹാദൂർ മഹാര പറഞ്ഞു.

MediaOne Logo

Web Desk 12

  • Published:

    2 Oct 2019 9:25 AM IST

പീഡനാരോപണം; നേപ്പാള്‍ സ്പീക്കര്‍ രാജി വെച്ചു 
X

പീഡനക്കേസില്‍ ആരോപണവിധേയനായതിന് പിന്നാലെ നേപ്പാള്‍ സ്പീക്കര്‍ കൃഷ്ണ ബഹാദുര്‍ മഹാരാ രാജിവെച്ചു. ഫെഡറൽ പാർലമെന്റ് സെക്രട്ടറിയേറ്റിലെ ജീവനക്കാരിയാണ് പരാതി നല്‍കിയത്. യുവതിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചു.

സ്പീക്കർ കൃഷ്ണ ബഹാദൂർ മഹാര ഡെപ്യൂട്ടി സ്പീക്കർ ശിവമയ തുംബഹാംഫെക്ക് രാജി കത്ത് നൽകിയതായി അധികൃതർ അറിയിച്ചു. ആരോപണങ്ങളിൽ ന്യായമായ അന്വേഷണം അനുവദിക്കാനാണ് താൻ രാജിവച്ചതെന്ന് കത്തിൽ കൃഷ്ണ ബഹാദൂർ മഹാര പറഞ്ഞു. നേരത്തെ കൃഷ്ണ ബഹാദൂർ മഹാര യുവതിയുടെ ആരോപണം നിഷേധിച്ചിരുന്നു.

തനിക്ക് വർഷങ്ങളായി കൃഷ്ണ ബഹാദൂർ മഹാരയെ അറിയാമെന്നും മുൻകാലങ്ങളിലും തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും പരാതിക്കാരി പുറത്തുവിട്ട വീഡിയോയിൽ അവകാശപ്പെടുന്നു.

TAGS :

Next Story