കര്‍ത്താര്‍പൂര്‍ ഇടനാഴി ഉദ്ഘാടനം; മന്‍മോഹന്‍ സിംഗ് പങ്കെടുക്കും
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ മീഡിയാ സെക്രട്ടറിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

കര്‍ത്താര്‍പൂര്‍ ഇടനാഴി ഉദ്ഘാടന ചടങ്ങില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പങ്കെടുക്കും. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ മീഡിയാ സെക്രട്ടറിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കര്‍ത്താര്‍പൂര്‍ സാഹിബിലേക്കുള്ള ആദ്യ ജാഥയില്‍ അംഗമാവാന്‍ മന്‍മോഹന്‍ സിംഗിനെ അമരീന്ദര്‍ സിംഗ് ക്ഷണച്ചിരുന്നു.
നവംബര്‍ 9ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മുന്‍ പ്രധാനമന്ത്രി ഡോ: മന്‍മോഹന്‍ സിംഗിനെ ക്ഷണിച്ചതയായി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈശി കഴിഞ്ഞ ദിവസം ഇസ്‌ലാമാബാദില്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. പാകിസ്ഥാന്‍ ഏറെ ബഹുമാനിക്കുന്ന രാഷ്ട്രീയ നേതാവ് എന്ന നിലയിലും സിഖുമത വിശ്വാസി ആയതു കൊണ്ടുമാണ് ക്ഷണമെന്നും ഖുറൈശി വ്യക്തമാക്കി. എന്നാല്‍ ഇന്ത്യന്‍ പക്ഷത്തു നിന്നാവും മന്‍ മോഹന്‍സിംഗ് പങ്കെടുക്കുക. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി നിര്‍ദ്ദേശിക്കുകയും കഴിഞ്ഞ വര്‍ഷം പണി ആരംഭിക്കുകയും ചെയ്ത ഈ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്നും നരേന്ദ്ര മോദിയെ മാറ്റി നിര്‍ത്തുന്നതായിരുന്നു പാകിസ്ഥാന്റെ നീക്കം. ക്ഷണക്കത്ത് സ്വകരിക്കാന്‍ മന്‍മോഹന്‍ തയാറായേക്കില്ലെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്. പ്രധാനമന്ത്രി ആയ കാലത്തു പോലും മന്‍മോഹന്‍ സിംഗ് ഒരിക്കലും പാകിസ്ഥാന്‍ സന്ദര്‍ശിച്ചിട്ടില്ലെന്ന് പാര്‍ട്ടി ചൂണ്ടിക്കാട്ടി. എന്നാല്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ ഇടപെടലിനെ തുടര്‍ന്ന് പഞ്ചാബ് സര്‍ക്കാറിന്റെ ക്ഷണം സ്വീകരിക്കാന്‍ മന്‍മോഹന്‍ തയാറാവുകയായിരുന്നു.
ഇതിനിടെ മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തെ അയക്കാന്‍ ഇന്ത്യ തയാറാവുകയാണ് വേണ്ടതെന്ന് മുന്‍ വിദേശകാര്യ സഹമന്ത്രി ആനന്ദ് ശര്‍മ്മ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ചു.
Adjust Story Font
16

