ഇക്വഡോറിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു
വര്‍ഷങ്ങളായി നിലനിന്നിരുന്ന ഇന്ധന സബ്സിഡി സര്‍ക്കാര്‍ നിര്‍ത്തലാക്കി, ഇതിന് പിന്നാലെ ഇന്ധനവില കുതിച്ചുയരുകയായിരുന്നു

ഇക്വഡോറിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു. പൊലീസും പ്രതിഷേധക്കാരും ഇന്നലെ തലസ്ഥാനമായ ക്വിറ്റോയില്‍ ഏറ്റുമുട്ടി. പ്രതിഷേധക്കാര്‍ പൊലീസിനു നേരം കല്ലെറിയുകയും ബാരിക്കേഡ് തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. വര്‍ഷങ്ങളായി നിലനിന്നിരുന്ന ഇന്ധന സബ്സിഡി സര്‍ക്കാര്‍ നിര്‍ത്തലാക്കി. ഇതിന് പിന്നാലെ ഇന്ധനവില കുതിച്ചുയരുകയായിരുന്നു, ഇതില്‍ പ്രതിഷേധിച്ചാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. പ്രസിഡന്‍റ് ലെനിന്‍ മൊറേനോ രാജ്യത്ത് പ്രഖ്യപിച്ച അടിയന്തരാവസ്ഥ തുടരുകയാണ്.
Next Story
Adjust Story Font
16

