കുര്‍ദ് മേഖലയില്‍ സെെനിക നീക്കം ശക്തമാക്കി തുര്‍ക്കി
സൈനിക വാഹനങ്ങളും യുദ്ധോപകരണങ്ങളും അതിര്‍ത്തിയിലേക്ക് എത്തിച്ചുതുടങ്ങി.

വടക്കന്‍ സിറിയയിലെ അതിര്‍ത്തി പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് തുര്‍ക്കി സൈനിക നീക്കം ശക്തമാക്കി. കുര്‍ദുകള്‍ക്ക് സ്വാധീനമുള്ള മേഖലയില്‍ നിന്ന് അമേരിക്കന്‍ സേനാ പിന്‍മാറ്റത്തിന് പിന്നാലെയാണ് തുര്‍ക്കി സൈനിക നടപടിക്ക് ഒരുങ്ങുകയാണ്.
മേഖലയില്‍ 480 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പ്രദേശത്ത് സുരക്ഷിത മേഖല ഒരുക്കുകയാണ് ലക്ഷ്യമെന്ന് തുര്‍ക്കി പ്രഖ്യാപിച്ചു കഴിഞ്ഞു. തുര്‍ക്കിയുടെ ഏകപക്ഷീയമായ നടപടി ദൌര്‍ഭാഗ്യകരമാണെന്ന് പെന്റഗണ്‍ പ്രതികരിച്ചു.
സിറിയയില്‍ ബഷറുല്‍ ഹസന്റെ ഭരണകൂടത്തിനെതിരെ പോരാടുന്ന വിമത വിഭാഗമായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സിനെ അമേരിക്ക ആയുധം അടക്കമുള്ള പിന്തുണ നല്‍കി വരികയായിരുന്നു. ഐ.എസ് വിരുദ്ധ പോരാട്ടത്തിലും അമേരിക്കയുടെ പങ്കാളിയായിരുന്നു കുര്‍ദുകള്‍ക്ക് ഭൂരിപക്ഷമുള്ള സിറിയന്‍ ഡമൊക്രാറ്റിക് ഫോഴ്സ്.
എന്നാല്‍ തുര്‍ക്കി, സിറിയന്‍ വിമതരെ തീവ്രവാദ വിഭാഗമായാണ് പരിഗണിക്കുന്നത്. അതിനാല്‍ തന്നെ ബഷാറുല്‍ അസദിനെതിരായ നിലപാടില്‍ അമേരിക്കയും തുര്‍ക്കിയും എതിര്‍ ചേരികളിലായിരുന്നു. കുര്‍ദ് ഭൂരിപക്ഷ മേഖലയില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്‍മാറുമ്പോള്‍ തങ്ങളുടെ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനെന്ന വാദം ഉന്നയിച്ചാണ് തുര്‍ക്കി സൈനിക നടപടിക്ക് ഒരുങ്ങുന്നത്.
അതിര്‍ത്തിയില്‍ സുരക്ഷിത മേഖല സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും തുര്‍ക്കി വ്യക്തമാക്കി. സൈനിക വാഹനങ്ങളും യുദ്ധോപകരണങ്ങളും അതിര്‍ത്തിയിലേക്ക് എത്തിച്ചുതുടങ്ങി. അധിനിവേശത്തിലൂടെ അതിര്‍ത്തി പ്രദേശം കയ്യടക്കാനാണ് തുര്‍ക്കി ലക്ഷ്യമിടുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ഏകപക്ഷീയ നീക്കം ദൌര്‍ഭാഗ്യകരമാണെന്ന് പെന്റഗണ്‍ പ്രതികരിച്ചു.
അധിനിവേശത്തിന് തുര്‍ക്കി തുനിഞ്ഞാല്‍ ശക്തമായി ഇടപെടുമെന്ന് ഇറാനും മുന്നറിയിപ്പ് നല്‍കി. അതേസമയം തുര്‍ക്കി പ്രസിഡന്റ് റജീബ് ത്വയിബ് ഉര്‍ദുഗാന്റെ അമേരിക്കന്‍ സന്ദര്‍ശനം നവംബര്‍ 13 ന് തന്നെ നടക്കുമെന്ന് വൈറ്റ് ഹൌസ് വ്യക്തമാക്കി.
Adjust Story Font
16

