ജപ്പാനെ തകര്‍ത്ത് ചുഴലിക്കാറ്റ്; ആകെ മരണം 66 ആയി
ഒരു അമ്മയും കുഞ്ഞും അടക്കം 25 പേരാണ് ഫുകുഷിമയില്‍ മരണമടഞ്ഞത്

ജപ്പാനില്‍ ആഞ്ഞടിച്ച് ചുഴലിക്കാറ്റ്. ഫുകുഷിമ നഗരത്തിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം . ഒരു അമ്മയും കുഞ്ഞും അടക്കം 25 പേരാണ് ഫുകുഷിമയില്‍ മരണമടഞ്ഞത്.
ആകെ മരണം 66 ആയി, 15 പേരെ കാണാതായി. ഇരുനൂറിലേറെ പേര്‍ക്കാണ് കാലവര്‍ഷക്കെടുതിയില്‍ പരിക്കേറ്റത്.ചുഴലിക്കാറ്റിലും പ്രളയത്തിലും നിരവധി വീടുകളാണ് തകര്‍ന്നത്. 22000 ത്തോളം വീടുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.
Next Story
Adjust Story Font
16

