Quantcast

ഭരണകൂട ഇടപെടലില്‍ പ്രതിഷേധിച്ച് ആസ്ട്രേലിയന്‍ പത്രങ്ങള്‍

മുന്‍ പേജിലെ വാര്‍ത്തകള്‍ മഷി കൊണ്ട് മറച്ചായിരുന്നു പ്രതിഷേധം

MediaOne Logo

Web Desk

  • Published:

    21 Oct 2019 2:18 PM IST

ഭരണകൂട ഇടപെടലില്‍ പ്രതിഷേധിച്ച് ആസ്ട്രേലിയന്‍ പത്രങ്ങള്‍
X

ഭരണകൂട ഇടപെടലില്‍‌ പ്രതിഷേധിച്ച് ഒന്നാംപേജില്‍ കറുപ്പടിച്ച് ആസ്ട്രേലിയന്‍ പത്രങ്ങള്‍. വാര്‍ത്തകള്‍ മഷി കൊണ്ട് മറച്ചായിരുന്നു പ്രതിഷേധം. ആസ്ട്രേലിയയുടെ മാധ്യമ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു പ്രതിഷേധം. പരസ്പര മത്സരങ്ങളെല്ലാം മാറ്റി വെച്ചാണ് മുന്‍നിര മാധ്യമങ്ങളെല്ലാം തന്നെ പ്രതിഷേധത്തില്‍ പങ്കെടുത്തതെന്നും ശ്രദ്ധേയമാണ്.

അറിയാനുള്ള അവകാശത്തിനായുള്ള ആസ്‌ട്രേലിയന്‍ സഖ്യം' എന്ന കൂട്ടായ്മയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം. ചാനല്‍ നയന്‍, ന്യൂസ് കോര്‍പ്, ദി ഗാര്‍ഡിയന്‍ തുടങ്ങിയ രാജ്യത്തെ പ്രമുഖ വാണിജ്യ മാധ്യമങ്ങളും ഈ കൂട്ടായ്മയിലുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി ആസ്‌ട്രേലിയയില്‍ കൊണ്ടു വന്നിട്ടുള്ള നിരവധി നിയമങ്ങള്‍ ജനങ്ങളുടെ അറിയാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് കൂട്ടായ്മ ആരോപിക്കുന്നു.

ജനം അറിയേണ്ട അടിസ്ഥാന വിവരങ്ങള്‍ പോലും ദേശീയ സുരക്ഷാ നിയമങ്ങളുടെ പേരില്‍ സര്‍ക്കാര്‍ മറച്ചുവയ്ക്കുന്നുവെന്ന ആരോപണവും കൂട്ടായ്മ്മ ഉന്നയിക്കുന്നുണ്ട്. ജനാധിപത്യത്തിന്‍റെ നാലാം തൂണെന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഇത്തരം നിയമങ്ങള്‍ അനുവദിക്കുന്നില്ല എന്നും ഇവര്‍ കുറ്റപ്പെടുത്തി.

TAGS :

Next Story