കാനഡയില്‍ ജസ്റ്റിന്‍ ട്രൂഡോ വീണ്ടും പ്രധാനമന്ത്രിയാകും
കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി പാര്‍ലമെന്‍റിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.

കാനഡയില്‍ ജസ്റ്റിന്‍ ട്രൂഡോ വീണ്ടും പ്രധാനമന്ത്രിയാകും. കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി പാര്‍ലമെന്‍റിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഇടത് പാര്‍ട്ടിയായ നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 24 സീറ്റ് ലഭിച്ചു.
170 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്നാല്‍ 157 സീറ്റുകള്‍ നേടാനേ ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിക്ക് സാധിച്ചുള്ളു. 13 സീറ്റുകളുടെ കുറവ്. ഭൂരിപക്ഷം ഇല്ലാത്തത് ട്രൂഡോ സര്‍ക്കാരിന് വെല്ലുവിളിയാകും.
കഴിഞ്ഞ തവണ 184 സീറ്റുകള്‍ ലിബറല്‍ പാര്‍ട്ടി നേടിയിരുന്നു. ഇടത് പാര്‍ട്ടിയായ ജഗ്മീത് സിങ്ങിന്റെ നാഷ്ണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നിലപാട് സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമായിരിക്കും. 24 സീറ്റുകളാണ് എന്‍ഡിപിക്ക് ലഭിച്ചത്. 95 സീറ്റില്‍ നിന്നും 121 ലേക്ക് ഉയരാന്‍ പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് സാധിച്ചു. 10 സീറ്റില്‍ നിന്ന് 32 സീറ്റിലേക്ക് കുതിച്ച ബ്ലോക്ക് ക്യുബെക്വ പാര്‍ട്ടിയാണ് മൂന്നാം സ്ഥാനത്ത്.
തെരഞ്ഞെടുപ്പ് രംഗത്തെ പ്രധാന വിവാദ വിഷയമായിരുന്നു എസ്എന്‍സി ലാവലിന്‍ ഇടപാട്. ലാവലിന്‍ വിഷയത്തില്‍ ട്രൂഡോയുമായി ഇടഞ്ഞ് രാജിവെച്ച മുന്‍ അറ്റോര്‍ണി ജനറല്‍ ജോഡി വില്‍സണ്‍ റേ ബൌള്‍ഡ് സ്വതന്ത്രയായി മത്സരിച്ച് വിജയിച്ചു.
Adjust Story Font
16

