അനീതികള്‍ക്കെതിരെയും പട വെട്ടിയ ഇടിക്കൂട്ടിലെ സിംഹം
61 മത്സരങ്ങളില്‍ അലി 56 ലും വിജയിച്ചു. 3 തവണ ലോക ഹെവി വെയ്റ്റ് ചാമ്പ്യനായി മാറുന്ന ആദ്യ ഹെവി താരമായി

ലോകത്തെ വിസ്മയിപ്പിച്ച ബോക്സിങ് ഇതിഹാസം മുഹമ്മദലിയെ ആര്‍ക്കും മറക്കാനാവില്ല . കാഷ്യസ് ക്ലേ എന്ന മുഹമ്മദ് അലി തന്റെ ആദ്യ ഒളിമ്പിക്സ് മെഡല്‍ നേടുന്നത് 1960 ഒക്ടോബര്‍ 29നായിരുന്നു. ബോക്സിങ് ചക്രവര്‍ത്തി , ലോകത്തെ വിസ്മയിപ്പിച്ച ബോക്സിങ് താരം, ബോക്സിങിന്റെ വന്യതയെ ജനങ്ങളിക്കെത്തിച്ച മുഹമ്മദ് അലി, അങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ്. ബോക്സിങ് റിങ്ങിലെ ചക്രവര്‍ത്തിയായിരുന്ന റോക്കി മാത്സിയാനെ പ്രകീര്‍ത്തിച്ച് റേഡിയോയിവൂടെ കേട്ട ഒരു ദൃക്സാക്ഷി വിവരണമാണ് കൊച്ച് ക്യാഷ്യസിനെ 12 ആം വയസില്‍ റിങ്ങിലേക്ക് അടുപ്പിച്ചത് . തേനീച്ചയെ പോലെ എതിരാളിയെ പാറി നടന്ന് കുത്തുന്ന കാഷ്യസ് മാർസലസ് ക്ലേ ജൂനിയർ , ഇടിക്കൂട്ടില്‍ നേര്‍ക്കുനേര്‍ നില്‍ക്കുന്നവരെല്ലാം ക്ലേക്ക് എതിരാളികള്‍. അതിനുദാഹരണമാണ് ബോക്സിങിലെ ആദ്യകാല ട്രെയിനറായ ആര്‍ക്കി വോറിനെ ക്ലേ പരാജയപ്പെടുത്തിയത് .
61 മത്സരങ്ങളില്‍ അലി 56 ലും വിജയിച്ചു. 3 തവണ ലോക ഹെവി വെയ്റ്റ് ചാമ്പ്യനായി മാറുന്ന ആദ്യ ഹെവി താരമായി. റോ റോബിന്‍സണിന്റെ പഞ്ചുകളേക്കാള്‍ 50 മടങ്ങ് കരുത്തായിരുന്നു ഹെവി വെയ്റ്റ് കാരനായ അലിയുടെ പഞ്ചുകള്‍ക്ക്.1960 ലെ റോം ഒളിമ്പിക്സില്‍ ക്യാഷ്യസ് ഇടിച്ച് നേടിയത് സ്വര്‍ണമെഡല്‍ ,റിങ്ങിലെ ശൗര്യക്കാരന്‍ അനീതികള്‍ക്കെതിരെയും പട വെട്ടി . കറുത്തവനായതിനാല്‍ വെള്ളക്കാരന്റെ ഹോട്ടലില്‍ നിന്ന് ഭക്ഷണം നല്‍കാതെ ഇറക്കിവിട്ടപ്പോള്‍ ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ ഒഹിയോ നദിയിലേക്ക് വലിച്ചെറിഞ്ഞായിരുന്നു അസമത്വത്തോടുള്ള പ്രതിഷേധം.വിയ്റ്റ്നാം യുദ്ധകാലത്ത് സൈനീകസേവനം ആവശ്യപ്പെട്ടെങ്കിലും അമേരിക്കക്കൊപ്പം ചേരാതിരുന്നത് അലിയെ വ്യത്യസ്തനാക്കി .ഇതേ തുടര്‍ന്ന് നാല് വര്‍ഷം ബോക്സിങ് ലോകത്ത് നിന്ന് ക്യാഷ്യസിനെ വിലക്കി.
1964 ല്‍ ആയിരുന്നു ക്യാഷ്യസ് ക്ലേയുടെ ആദ്യ കിരീടം. ആ വര്‍ഷം തന്നെ ഇസ്ലാം മതം സ്വീകരിച്ചതോടെ ക്ലേ മുഹമ്മദ് അലി ആയി , തുടര്‍ന്ന് 71 വരെ എതിരാളികളില്ലാതെ മുഹമ്മദ് അലി റിങ്ങില്‍ ഇടിമുഴക്കം തീര്‍കുകയായിരുന്നു . 1971 ല്‍ ജോ ഫ്രയിസുമായുള്ള മത്സരത്തില്‍ അലിക്ക് കാലിടരുകയും , തളരാതെ നിന്ന അലി 1974 ല്‍ ജോര്‍ജ് ഫോര്‍മാനെ പരാജയപ്പെടുത്തി ലോക കിരീടം വിണ്ടെടുത്തു . 1975 ല്‍ ഫ്രെയിംസിനെ തന്നെ അലി ഇടിച്ചിട്ട് ലോക താരം താന്‍ തന്നെയെന്ന് തെളിയിച്ചു. 1981 മുതല്‍ മുഹമ്മദ് അലിയുടെ റിങ്ങിലെ ശൗര്യം കുറഞ്ഞ് തുടങ്ങിയതിന് പിന്നാലെ 1984 ല്‍ പാര്‍ക്കിന്‍സണ്‍ രോഗവും സ്ഥിരീകരിക്കുകയും ചെയ്തു . പിന്നീട് റിങ് വിട്ടതിനു ശേഷം അദ്ദേഹം ലോക സമധാനത്തിനായി 15 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു .1996 ല്‍ അറ്റ്‌ലാന്റ് ഒളിംപിക്സില്‍ ദീപ ശിഖ തെളിയിക്കാനുള്ള അവസരം നല്‍കിയായിരുന്നു അമേരിക്കയുടെ ഖേദപ്രകടനം.
2016 ന് ശ്വാസകോശ രോഗ ബാധയെ തുടര്‍ന്ന് അദ്ദേഹം ലോകത്തോട് വിടപറഞ്ഞു .ഇടിക്കൂട്ടിലെ സിംഹമായിരുന്ന അലി ഇന്ന് മേഘങ്ങള്‍ക്കിടയിലൂടെ ആ ഗര്‍ജനം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
Adjust Story Font
16

