ഇംപീച്ച്മെന്റ് നടപടി നേരിടുന്ന ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി
രാഷ്ട്രീയ എതിരാളിയായജോ ബൈഡനെതിരെ വ്യാജ കേസുണ്ടാക്കാന്‍ യുക്രൈനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയതിന് നയതന്ത്ര ഉദ്യോഗസ്ഥന്റെ സ്ഥിരീകരണം

ഇംപീച്ച്മെന്റ് നടപടി നേരിടുന്ന യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരിച്ചടി. രാഷ്ട്രീയ എതിരാളിയായ ജോ ബൈഡനെതിരെ വ്യാജ കേസുണ്ടാക്കാന്‍ യുക്രൈനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയതിന് നയതന്ത്ര ഉദ്യോഗസ്ഥന്റെ സ്ഥിരീകരണം. ജോ ബൈഡെനെതിരെ അന്വേഷണം നടത്തുന്നതിന് സമ്മര്‍ദ്ദം ചെലുത്താന്‍ യുക്രൈനിനുള്ള സഹായം ട്രംപ് തടഞ്ഞുവച്ച കാര്യമാണ് യു.എസ് നയതന്ത്ര ഉദ്യോഗസ്ഥനായ ഗോഡന്‍ സോണ്ട്‍ലാന്‍ഡ് സ്ഥിരീകരിച്ചത്.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ മുഖ്യ എതിരാളിയാകും ഡെമോക്രാറ്റ് നേതാവായ ജോ ബൈഡന്‍. ജോ ബൈഡനും മകനുമെതിരെ വ്യാജ കേസുണ്ടാക്കാന്‍ യുക്രൈന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്കിയോട് ട്രംപ് ആവശ്യപ്പെട്ടു എന്നാണ് ട്രംപിനെതിരെയുള്ള പരാതി. ഈ വിഷയത്തില്‍ ട്രംപ് ഇംപീച്ച്മെന്റ് നടപടി നേരിടുകയാണ്. ജോ ബൈഡനെതിരെ കേസെടുക്കാനായി യുക്രൈന് നല്‍കുന്ന 400 മില്യണ്‍ ഡോളറിന്റെ സഹായം ട്രംപ് മരവിപ്പിച്ചു എന്നും ആരോപണമുണ്ട്. ഈ ആരോപണത്തെ സ്ഥിരീകരിക്കുകയാണിപ്പോള്‍ യുഎസ് നയതന്ത്ര ഉദ്യോഗസ്ഥനായ ഗോഡന്‍ സോണ്ട്‍ലാന്‍ഡ് സ്ഥിരീകരിച്ചത്. ഇക്കാര്യം ഒരു യുക്രൈനിയന്‍ നയതന്ത്രജ്ഞന്‍ തന്നോട് പറഞ്ഞതായി ഗോഡന്‍ സോണ്ട്‍ലാന്‍ഡ് മൊഴി നല്‍കി. ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്റ് നടപടിയില്‍ ഏറെ നിര്‍ണായകമാകും ഈ മൊഴി. വൈറ്റ് ഹൌസ് ഇക്കാര്യം ശക്തമായി നിഷേധിച്ചിട്ടുണ്ട്.
യു.എസ് പ്രതിനിധി സഭയില്‍ ഡോണള്‍ഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്റ് പ്രമേയം കഴിഞ്ഞയാഴ്ച പാസായി. അമേരിക്കൻ ചരിത്രത്തിൽ ഇംപീച്ച്മെന്റിന് വിധേയരായ രണ്ടു പ്രസിഡന്റുമാരാണ് ഇതുവരെ ഉണ്ടായിരുന്നത്. എബ്രഹാം ലിങ്കന്റെ മരണശേഷം അധികാരമേറ്റ ആൻഡ്രു ജോൺസനും മോണിക്ക ലെവിന്‍സ്കി വിവാദത്തിൽ ഉൾപ്പെട്ട ബിൽ ക്ലിന്റണും.
Adjust Story Font
16

