മൂന്നു വര്‍ഷത്തെ കാത്തിരിപ്പ്; ഒടുവില്‍ മകനെത്തി... പൊന്നുമോനെ ചേര്‍ത്തുപിടിച്ച് കണ്ണീരോടെ അഭയാര്‍ഥി അമ്മ
കാനഡ വിമാനത്താവളത്തില്‍ കാത്തിരിക്കുകയാണ് അമ്മ. അവരുടെ സമീപത്തേക്ക് എക്സലേറ്ററില്‍ ഒരു യുവാവ് വരുന്നു. ആ അമ്മയുടെ മകനാണ് അത്.

മൂന്നു വര്‍ഷത്തിലേറെയായി ആ അമ്മ കാത്തിരിക്കുകയായിരുന്നു. തന്റെ പൊന്നുമകന് വേണ്ടി. അഭയാര്‍ഥിയായി കാനഡയില്‍ എത്തിയ ശേഷം തന്റെ മകനെ ആ അമ്മ കണ്ടിട്ടില്ല. ഒടുവില്‍ കാത്തിരിപ്പുകള്‍ക്ക് വിരാമം. അധികൃതരുടെ കനിവില്‍ കാനഡയിലേക്ക് ആ മകനും എത്താനായി. വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ മകനെ ആദ്യമായി കാണുമ്പോള്‍ അമ്മയുടെയും മകന്റെയും സ്നേഹപ്രകടനകള്‍ ആരുടെയും കണ്ണില്‍ ഈറനണിയിക്കുന്നതായിരുന്നു. ആ വൈകാരിക മുഹൂര്‍ത്തം വിമാനത്താവളത്തിലുണ്ടായിരുന്ന ചിലര്‍ ഫോണില്‍ ചിത്രീകരിച്ച് നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. അഭയാര്‍ഥികളുടെ ദൈന്യതയും നിസഹായാവസ്ഥയും നിറഞ്ഞതായിരുന്നു ആ വീഡിയോയിലെ രംഗങ്ങള്‍.
കാനഡ വിമാനത്താവളത്തില്‍ കാത്തിരിക്കുകയാണ് അമ്മ. അവരുടെ സമീപത്തേക്ക് എക്സലേറ്ററില്‍ ഒരു യുവാവ് വരുന്നു. ആ അമ്മയുടെ മകനാണ് അത്. ഇനി തമ്മില്‍ കാണുമോയെന്ന് പോലും അവര്‍ക്കറിയില്ലായിരുന്നു. തന്റെ കുട്ടി എസ്കലേറ്റര്‍ ഇറങ്ങുന്നതിന് മുമ്പേ ആ അമ്മ അവനെ കണ്ടിരുന്നു. എല്ലാം മറന്ന് ആ അമ്മ തന്റെ മകന്റെ അടുത്തേക്ക് ഓടിയെത്തി. പിന്നെ ആലിംഗനം ചെയ്തു. കണ്ണീരില്‍ കുതിര്‍ന്ന കവിളില്‍ മാതൃസ്നേഹത്തിന്റെ അടയാളമായി ചുംബനം. ഇരുവരുടെയും കണ്ണില്‍ നിന്ന് കണ്ണീര്‍ ധാരധാരയായി ഒഴുകയായിരുന്നു അപ്പോഴും. അമ്മയുടെ ആലിംഗനത്തില്‍ നിന്ന് വിട്ടു ആ മകന്‍ അമ്മയുടെ കാലില്‍ വീണു. ധൃതിയില്‍ കടന്നുപോകാന്‍ എത്തിയവര്‍ പോലും ആ അമ്മയുടെയും മകന്റെയും നിഷ്കളങ്ക സ്നേഹം കണ്ട് ചുറ്റുംകൂടി. ആ അപൂര്‍വ സമാഗമത്തിന് അവര്‍ സാക്ഷികളായി. സിറിയയില്‍നിന്നുള്ള അഭയാര്‍ഥിയായ അമ്മയാണ് തന്റെ മകനു വേണ്ടി കാനഡ വിമാനത്താവളത്തില്‍ കാത്തിരുന്നത്. അഭയാര്‍ഥിയായി കാനഡയില്‍ പ്രവേശിക്കാനുള്ള മകന്റെ അപേക്ഷ മൂന്നു വര്‍ഷത്തിന് ശേഷമാണ് അധികൃതര്‍ അംഗീകരിച്ചത്.
വീഡിയോ കാണാം
A video that has surfaced on social media, shows the moment when a Syrian refugee mother and son got reunited at a Canada airport.
Posted by The Times of India on Monday, November 11, 2019
Adjust Story Font
16

