Quantcast

ഇന്ധനവിലക്കെതിരെ പ്രക്ഷോഭം; സൈന്യത്തിന്റെ ആക്രമണത്തില്‍ 100 ലേറെ പേര്‍ കൊല്ലപ്പെട്ടു

സര്‍ക്കാര്‍ ഇന്ധന വില കൂട്ടിയതിനെതിരേ വെള്ളിയാഴ്ച്ച മുതലാണ് ഇറാനില്‍ ജനങ്ങള്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്. 

MediaOne Logo

Web Desk

  • Published:

    20 Nov 2019 7:38 AM IST

ഇന്ധനവിലക്കെതിരെ പ്രക്ഷോഭം; സൈന്യത്തിന്റെ ആക്രമണത്തില്‍ 100 ലേറെ പേര്‍ കൊല്ലപ്പെട്ടു
X

ഇറാനില്‍ സര്‍ക്കാര്‍ ഇന്ധനവില ഉയര്‍ത്തിയതിനെതിരായ ജനകീയ പ്രക്ഷോഭത്തിനിടെ നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണലാണ് കണക്ക് പുറത്ത് വിട്ടത്.

സര്‍ക്കാര്‍ ഇന്ധന വില കൂട്ടിയതിനെതിരേ വെള്ളിയാഴ്ച്ച മുതലാണ് ഇറാനില്‍ ജനങ്ങള്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്. ഇന്ധനവില 50 ശതമാനം കൂട്ടുകയും സബ്സിഡി വെട്ടിക്കുറക്കുകയും ചെയ്തതോടെയാണ് ജനങ്ങള്‍ സര്‍ക്കരിനെതിരേ തെരുവിലിറങ്ങിയത്. ഇന്ധന വില ഉയര്‍ത്തിയതിനെ തുടര്‍ന്ന് ലഭിക്കുന്ന പണം പാവങ്ങള്‍ക്ക് സബ്സിഡിയായി നല്‍കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി രാജ്യത്തെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ പ്രക്ഷോഭകാരികള്‍ ഇത് അംഗീകരിച്ചില്ല.

പ്രക്ഷോഭത്തെ തുടര്‍ന്ന് രാജ്യത്ത് പല ഭാഗങ്ങളിലായി സൈന്യവും പ്രക്ഷോഭക്കാരും തമ്മില്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ ഇതുവരെ 106 പേര്‍ കൊല്ലപ്പെട്ടതായി ആംനെസ്റ്റി ഇന്റര്‍ നാഷണല്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. സൈന്യം പ്രക്ഷോഭകര്‍ക്കെതിരേ മാരകായുധങ്ങള്‍ പ്രയോഗിക്കുന്നതായും ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ആരോപിച്ചു. എന്നാല്‍ പ്രക്ഷോഭത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന് ഇറാന്‍ സര്‍ക്കാര്‍ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.

TAGS :

Next Story