Quantcast

ജേഷ്ഠനെ പ്രധാനമന്ത്രിയാക്കി ഗോതാബായ രാജപക്‌സെ

മഹിന്ദ രാജപക്‌സെ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ വക്താവ് വിജയാനന്ദ ഹരാത്ത് അറിയിച്ചു

MediaOne Logo

  • Published:

    20 Nov 2019 8:10 PM IST

ജേഷ്ഠനെ പ്രധാനമന്ത്രിയാക്കി ഗോതാബായ രാജപക്‌സെ
X

മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി. പുതുതായി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഗോതാബായ രാജപക്‌സെയാണ് മൂത്ത സഹോദരനായ മഹിന്ദ രാജപക്‌സെയെ പ്രധാനമന്ത്രിയായി നിര്‍ദേശിച്ചത്. നിലവില്‍ പ്രധാനമന്ത്രിയായ റനില്‍ വിക്രമസിംഗെ സ്ഥാനമൊഴിഞ്ഞു. മഹിന്ദ രാജപക്‌സെ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ വക്താവ് വിജയാനന്ദ ഹരാത്ത് അറിയിച്ചു. നവംബര്‍ 17ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 52.25 ശതമാനം വോട്ടുകള്‍ നേടിയാണ് സജിത് പ്രേമദാസയെ പരാജയപ്പെടുത്തി ഗോതാബായ രാജപക്‌സെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. തിങ്കളാഴ്ച അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു.

TAGS :

Next Story