Quantcast

ട്രംപിനെതിരെ ഇംപീച്മെന്റിലേക്കു നയിക്കുന്ന കുറ്റം ചുമത്തുമെന്ന് യു.എസ് ജനപ്രതിനിധി സഭാ സ്പീക്കര്‍

ഇംപിച്ച്മെന്റ് നടപടികളുടെ കരട് തയാറാക്കാന്‍ ജുഡിഷ്യല്‍ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയതായി സ്പീക്കര്‍ നാന്‍സി പൌലോസി

MediaOne Logo

  • Published:

    6 Dec 2019 8:43 AM IST

ട്രംപിനെതിരെ ഇംപീച്മെന്റിലേക്കു നയിക്കുന്ന കുറ്റം ചുമത്തുമെന്ന് യു.എസ് ജനപ്രതിനിധി സഭാ സ്പീക്കര്‍
X

യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ഇംപീച്മെന്റിലേക്കു നയിക്കുന്ന കുറ്റം ചുമത്തുമെന്ന് യു.എസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സ് പെലോസി. ഇംപീച്ച്മെന്റ് വിചാരണയുടെ രണ്ടാംഘട്ടം തുടങ്ങിയതനിനു തൊട്ടു പിന്നാലെയാണ് സ്പീക്കറുടെ പ്രതികരണം.

ഇംപിച്ച്മെന്റ് നടപടികളുടെ കരട് തയാറാക്കാന്‍ ജുഡിഷ്യല്‍ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയതായി സ്പീക്കര്‍ നാന്‍സി പൌലോസി. ഇംപീച്ച് മെന്റ് നടപടികളുമായി ശക്തമായി മുന്നോട്ട് പോകുമെന്ന് പൊലോസി വ്യക്തമാക്കി. ഭരണഘടനാ നിയമത്തിലെ വിദഗ്ധരായ നാലുപേരാണ് വിചാരണയ്ക്ക് നേതൃത്വം നൽകുന്നത്.

2020-ൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്റെ എതിരാളിയാകുന്ന മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡനും മകനുമെതിരേ അന്വേഷണം പ്രഖ്യാപിക്കാൻ യുക്രൈൻ സർക്കാരിനുമേൽ സമ്മർദം ചെലുത്തിയെന്ന ആരോപണത്തിലാണ് ട്രംപ് ഇംപീച്ച്മെന്റ് വിചാരണ നടക്കുന്നത്.

TAGS :

Next Story