വംശഹത്യയെ ന്യായീകരിക്കാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ സൂചി ഹാജറാകും
റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരായ വംശഹത്യ ന്യായീകരിക്കാനാണ് ഓങ് സാൻ സൂചിയുടെ തീരുമാനം

റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരെ നടത്തിയ വംശഹത്യ വിചാരണക്ക് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ മുന്നില്‍ ഓങ് സാൻ സൂചി ഹാജറാകും. ആഫ്രിക്കൻ രാജ്യമായ ഗാംബിയ ആണ് മ്യാൻമറിലെ വംശഹത്യക്കെതിരെ കോടതിയെ സമീപിച്ചത്. കോടതി നടപടികൾ മൂന്നു ദിവസത്തിലധികം നീളും.
റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരായ വംശഹത്യ ന്യായീകരിക്കാനാണ് ഓങ് സാൻ സൂചിയുടെ തീരുമാനം. കോടതിയിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി തലസ്ഥാനമായ നയ്പിഡാവിൽ നൂറുകണക്കിന് പേർ പങ്കെടുത്ത റാലി നടന്നു. സൂചിയുടെ ക്ഷണമനുസരിച്ച് ചൈനീസ് വിദേശകാര്യ മന്ത്രിയും റാലിക്കെത്തിയിരുന്നു. സൂചിയുടെ മുഖം പതിച്ച ടീ ഷർട്ടുകൾ അണിഞ്ഞ് തെരുവിൽ ഇറങ്ങിയവർ പിന്തുണ പ്രഖ്യാപിച്ച് മുദ്രാവാക്യം മുഴക്കി.
2017ലെ വംശഹത്യയിൽ നൂറുകണക്കിന് പേർ മരണപ്പെടുകയും എട്ട് ലക്ഷത്തോളം പേർ അഭയാർഥികളാകുകയും ചെയ്തിരുന്നു. റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരായ പട്ടാള നടപടിക്ക് കൂട്ടുനിന്നതിൽ പ്രതിഷേധിച്ച് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇൻറർനാഷനൽ സൂചിക്ക് നൽകിയ പരമോന്നത പുരസ്കാരം തിരിച്ചെടുത്തിരുന്നു.
Adjust Story Font
16

