Quantcast

ന്യൂജെഴ്സിയിലുണ്ടായ വെടിവെപ്പില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ജനക്കൂട്ടത്തിലേക്ക് അജ്ഞാതരായ രണ്ട് പേര്‍ വെടിയുതിര്‍ക്കുകയായിരുന്നു, ആക്രണമത്തെ തുടര്‍ന്ന് നഗരത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    11 Dec 2019 7:48 AM IST

ന്യൂജെഴ്സിയിലുണ്ടായ വെടിവെപ്പില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
X

അമേരിക്കയിലെ ന്യൂജെഴ്സിയിലുണ്ടായ വെടിവെപ്പില്‍ നിരവധിപ്പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ജനക്കൂട്ടത്തിലേക്ക് അജ്ഞാതരായ രണ്ട് പേര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രണമത്തെ തുടര്‍ന്ന് നഗരത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ന്യൂ ജെഴ്സിയില്‍ പ്രദേശിക സമയം രണ്ട് മണിയോടെയാണ് രണ്ട് അക്രമികള്‍ ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തത്.

തുടര്‍ന്ന് അക്രമികളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരനടക്കം ആറ് പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ചിലരുടെ നിലഗുരുതരമാണ്. ഏറ്റുമുട്ടല്‍ ഒരു മണിക്കൂര്‍ നീണ്ടു നിന്നു. അക്രമികള്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്ന് ന്യൂജഴ്സി മേയര്‍ സ്റ്റീവന്‍ ഫുളോപ് ട്വീറ്റ് ചെയ്തു. സംഭവത്തന്‍റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

TAGS :

Next Story