ബ്രിട്ടണില്‍ ബോറിസ് ജോണ്‍സന്‍ വീണ്ടും പ്രധാനമന്ത്രിയാകും
326 സീറ്റെന്ന കേവല ഭൂരിപക്ഷം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മറികടന്നു.

ബ്രിട്ടനില്‍ അധികാരം നിലനിര്‍ത്തി ബോറിസ് ജോണ്‍സണ്‍. 326 സീറ്റെന്ന കേവല ഭൂരിപക്ഷം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മറികടന്നു. വലിയ തിരിച്ചടിയാണ് ലേബര്‍ പാര്‍ട്ടി നേരിട്ടത്.
ബ്രെക്സിറ്റില്‍ ബോറിസ് ജോണ്‍സന്റെ പ്രചാരണങ്ങള്‍ ഫലം കണ്ടു. എക്സിറ്റ്പോള്‍ ഫലങ്ങള്‍ തെറ്റിയില്ല. 650 അംഗ പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത് 326 സീറ്റ്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ ലേബര്‍ പാര്‍ട്ടി മുന്നിട്ടുനിന്നുവെങ്കിലും അധികം വൈകാതെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അത് മറികടന്നു.
ലേബര്‍ പാര്‍ട്ടിക്ക് സിറ്റിങ് സീറ്റുകള്‍ പലതും നഷ്ടമായി. പരാജയത്തിന്റെ സാഹചര്യത്തില്‍ ജെര്‍മി കോര്‍ബൈന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ചു. തനിക്ക് ലേബര്‍ പാര്‍ട്ടിയെ നയിക്കാന്‍ അര്‍ഹതയില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയും തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി. ഭരണം നിലനിര്‍ത്തിയതോടെ ബ്രക്സിറ്റ് നടപടിയുമായി ബോറിസ് ജോണ്‍സ് മുന്നോട്ടുപോകാം. ജനുവരി അവസാനത്തോടെ യൂറോപ്യന്‍ യൂണിയന്‍ വിടാനാകുമെന്നാണ് പ്രതീക്ഷ. ബോറിസ് ജോണ്‍സനെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തെത്തി.
Adjust Story Font
16

