Quantcast

പൗരത്വ ഭേദഗതി നിയമത്തിനെതിരെ അമേരിക്കയിലും പ്രതിഷേധങ്ങള്‍

MediaOne Logo

  • Published:

    15 Dec 2019 11:30 AM IST

പൗരത്വ ഭേദഗതി നിയമത്തിനെതിരെ അമേരിക്കയിലും പ്രതിഷേധങ്ങള്‍
X

പൗരത്വ ഭേദഗതി നിയമത്തിനെതിനെതിരെ അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടന്നു. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്നിലും ബോസ്റ്റണിലെ മസാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും പ്രതിഷേധങ്ങളും നടന്നു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, ഇന്ത്യന്‍ അമേരിക്കന്‍ മുസ്‍ലിം കൌണ്‍സില്‍, വിവിധ മനുഷ്യാവകാശ സംഘടനകളുമാണ് പ്രതിഷേധം നടത്തിയത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങള്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്കയും ബ്രിട്ടനും പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ യു.എൻ മനുഷ്യാവകാശ സമിതിയും നേരത്തെ രംഗത്തെത്തിയിരുന്നു. പൌരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭം ഇന്ത്യയിലെങ്ങും വ്യാപിക്കുകയാണ്.

TAGS :

Next Story