സഭയുടെ വീഴ്ചകൾ വിശ്വാസികളെ ദൈവത്തില്‍ നിന്ന് അകറ്റാതിരിക്കട്ടെയെന്ന് ഫ്രാൻസിസ് മാര്‍പാപ്പ
വൈദികർക്കെതിരായ ലൈംഗിക പീഡന ആരോപണങ്ങളും മാർപാപ്പ പരാമർശിച്ചു

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ക്രിസ്മസ് ആഘോഷങ്ങള്‍ നടക്കുകയാണ്. വത്തിക്കാനിലെ ചടങ്ങുകള്‍ക്ക് പോപ് ഫ്രാൻസിസ് കാർമികത്വം വഹിച്ചു. സഭയുടെ വീഴ്ചകൾ വിശ്വാസികളെ ദൈവത്തില്‍ നിന്ന് അകറ്റാതിരിക്കട്ടെയെന്ന് മാർപാപ്പ ക്രിസ്മസ് ദിന സന്ദേശമായി മാർപാപ്പ പറഞ്ഞു. വത്തിക്കാനിലെ സെന്റ്. പീറ്റേഴ്സ് ബസലിക്കയിലെ ക്രിസ്മസ് ശുശ്രൂഷയ്ക്ക് ഫ്രാന്‍സിസ് മാർപാപ്പ മുഖ്യ കാര്‍മികനായി.
ദൈവസ്നേഹം സ്വീകരിക്കുന്നതിനു സഭയുടെ വീഴ്ചകള്‍ വിശ്വാസികളെ ദൈവസന്നിധിയിൽ നിന്ന് അകറ്റാതിരിക്കട്ടെയെന്ന് ഫ്രാന്‍സിസ് മാർപാപ്പ പറഞ്ഞു. വൈദികർക്കെതിരായ ലൈംഗിക പീഡന ആരോപണങ്ങളും മാർപാപ്പ പരാമർശിച്ചു. നമ്മില്‍ മോശക്കാരായവരെപ്പോലും ദൈവം സ്നേഹിക്കുന്നുണ്ടെന്ന ഓര്‍മ്മപ്പെടുത്തലാണ് ക്രിസ്മസെന്ന് മാര്‍പാപ്പ വിശ്വാസികളെ ഓര്‍മ്മിച്ചു. രണ്ട് പതിറ്റാണ്ടായി സഭ നേരിടുന്ന ആരോപണങ്ങൾ ഇനി മുതൽ മറച്ചുവെക്കില്ലെന്ന് പോപ്പ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ ആയിരക്കണക്കിന് വിശ്വാസികളാണ് ക്രിസ്മസ് ശുശ്രൂഷയില്‍ നേരിട്ട് പങ്കെടുത്തത്. ദേവാലയത്തിന് പുറത്ത് സ്ഥാപിച്ച കൂറ്റന്‍ സ്ക്രീനിലൂടെ ലക്ഷക്കണക്കിന് വിശ്വാസികളും ക്രിസ്മസ് ശുശ്രൂഷകള്‍ തല്‍സമയം കണ്ടു.
Adjust Story Font
16

