പൗരത്വ നിയമ ഭേദഗതിക്കെതിരെ പോളണ്ടിലും പ്രതിഷേധം
പോളണ്ട് തലസ്ഥാനമായ വാഴ്സയിലായിരുന്നു പ്രതിഷേധം.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പോളണ്ടിലും പ്രതിഷേധം. ഇന്തോ പോളിഷ് സ്റ്റുഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
പോളണ്ട് തലസ്ഥാനമയ വാഴ്സയിലായിരുന്നു പ്രതിഷേധം. പോളണ്ടിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ഇന്ഡോ പോളിഷ് സ്റ്റുഡന്റ്സ് അസോസിഷനാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വാഴ്സയിലെ വിവിധ സര്‍വകലാശാലകലിലെ വിദ്യാര്‍ഥികളും വാഴ്സയിലെ മറ്റു ഇന്ത്യന്‍ പൌരന്മാരും പ്രതിഷേധത്തില്‍ പങ്കെടുത്തു.
കടുത്ത തണുപ്പിനെ അവഗണിച്ചും ഉച്ചക്കു ശേഷം 2.30 മുതല്‍ 5.30 വരെ പ്രതിഷേധം തുടര്‍ന്നു. ഐക്യദാര്‍ഢ്യവുമായി പോളണ്ട് പൌരന്മാരും പ്രതിഷേധത്തില്‍ ചേര്‍ന്നു. തങ്ങളുടെ പൂര്‍വികര്‍ നേരിട്ട നാസി ജര്‍മനിയുടെ ക്രൂരതകള്‍ അവര്‍ വിവരിച്ചു.
Next Story
Adjust Story Font
16

