പൗരത്വ നിയമ ഭേദഗതിക്കെതിരെ വിവിധ രാജ്യങ്ങളില്‍ പ്രതിഷേധം തുടരുന്നു
സ്വീഡന്‍ തലസ്ഥാനമായ സ്റ്റോക്ക്ഹോമിലും പ്രതിഷേധമുണ്ടായി. ഇന്ത്യക്കാരെ കൂടാതെ വിദേശികളുടെ പങ്കാളിത്തവും പരിപാടിയിലുണ്ടായിരുന്നു

പൗരത്വ നിയമ ഭേദഗതിക്കെതിരെ വിവിധ രാജ്യങ്ങളില്‍ പ്രതിഷേധം തുടരുന്നു. ഇന്ത്യയില്‍ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവര്‍ക്കായി ബെര്‍ലിനില്‍ ജാഗ്രതാ സംഗമം നടത്തി. സ്റ്റോക്ക്ഹോമിലും സ്വീഡനിലും ഇന്ത്യന്‍ പൌരന്‍മാര്‍ പ്രതിഷേധിച്ചു.
ജര്‍മനിയുടെ തലസ്ഥാനമായ ബെര്‍ലിനില്‍ പൌരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം നടന്നു. ഇന്ത്യയില്‍ പ്രതിഷേധങ്ങള്‍ക്കിടെ കൊല്ലപ്പെട്ടവരെ അനുസ്മരിച്ച് മെഴുകുതിരികള്‍ തെളിയിച്ചായിരുന്നു പ്രതിഷേധം. ഇന്ത്യന്‍ പൌരന്‍മാര്‍ക്കൊപ്പം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരും പ്രതിഷേധത്തിന്റെ ഭാഗമായി. കഠിനമായ ശൈത്യത്തിലും മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ ജാഗ്രതാ സംഗമത്തില്‍ പങ്കുചേര്‍ന്നത്.
സ്വീഡന്‍ തലസ്ഥാനമായ സ്റ്റോക്ക്ഹോമിലും പ്രതിഷേധമുണ്ടായി. ഇന്ത്യക്കാരെ കൂടാതെ വിദേശികളുടെ പങ്കാളിത്തവും പരിപാടിയിലുണ്ടായിരുന്നു. സി.എ.എ പിന്‍വലിക്കുക എന്ന് എഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും മുദ്രാവാക്യങ്ങള്‍ വിളിച്ചുമാണ് സ്റ്റോക്ക്ഹോം തെരുവുകളില്‍ പ്രതിഷേധമുയര്‍ത്തിയത്.
ആസ്ത്രേലിയന്‍ നഗരമായ സിഡ്നിയില്‍ നടന്ന പ്രക്ഷോഭം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സ്ത്രീകളും കുട്ടികളും മറ്റ് രാജ്യക്കാരും ഉള്‍പ്പടെ നൂറ് കണക്കിന് പേരാണ് പ്രതിഷേധത്തിനെത്തിയത്. ഇന്ത്യന്‍ പതാകയും ഗാന്ധി ചിത്രവും പ്ലക്കാര്‍ഡുകളുമുയര്‍ത്തിയാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്.
Adjust Story Font
16

