Quantcast

പുതുവര്‍ഷം പിറന്നു.. 2020 ആദ്യമെത്തിയത് ഈ ദ്വീപുകളില്‍..

ഇന്ത്യന്‍ സമയം മൂന്നരയോടെയാണ് പസഫിക് സമുദ്രത്തിലെ കിരിബാത്തിയിലും സമാവോയിലും പുതുവര്‍ഷമെത്തിയത്.

MediaOne Logo

Web Desk

  • Published:

    31 Dec 2019 7:08 PM IST

പുതുവര്‍ഷം പിറന്നു.. 2020 ആദ്യമെത്തിയത് ഈ ദ്വീപുകളില്‍..
X

പസഫിക് സമുദ്രത്തിലെ കിരിബാത്തി, സമാവോ ദ്വീപുകളില്‍ പുതുവര്‍ഷമെത്തി. ഇന്ത്യന്‍ സമയം മൂന്നരയോടെയാണ് പസഫിക് സമുദ്രത്തിലെ കിരിബാത്തിയിലും സമാവോയിലും പുതുവര്‍ഷമെത്തിയത്.

ഇനി ന്യൂസിലാന്‍ഡിലെ ഓക്ലോന്‍ഡിലും പിന്നെ ആസ്ത്രേലിയയിലെ സിഡ്നിയിലും മെല്‍ബണിലും തൊട്ടുപിന്നാലെ ടോക്കിയോയിലും ചൈനയിലും സിംഗപ്പൂരിലും 2020ന്‍റെ പുലരി പിറക്കും. പിന്നീടാണ് ഇന്ത്യയില്‍ പുതുവത്സരമെത്തുക. അതിനും അരമണിക്കൂറിന് ശേഷമാണ് പാകിസ്താനിലും ഗള്‍ഫ് രാജ്യങ്ങളിലും പുതിയ വര്‍ഷമെത്തുക. ഇന്ത്യന്‍ സമയം നാളെ 10 മണിയോടെയാണ് അമേരിക്കയിലെ ഹൈലാന്‍ഡില്‍ പുതുവത്സരമാവുക.

പുതിയ നൂറ്റാണ്ടിലെ 19 സംവത്സരങ്ങള്‍ പിന്നിടുമ്പോള്‍ നഷ്ടത്തിന്‍റെയും നേട്ടത്തിന്‍റെയും സമ്മിശ്ര കണക്കുകള്‍ നിരത്തിയാണ് ലോക ജനത ആഘോഷത്തിന്റ ഭാഗമാവുന്നത്. 2020 എന്നതിലെ കൌതുകത്തിനൊപ്പം നന്മയുടെയും നേരിന്റെയും നല്ല നാളെകളാണ് ലോകം സ്വപ്നം കാണുന്നത്.

TAGS :

Next Story