Quantcast

ബാഗ്ദാദില്‍ വീണ്ടും അമേരിക്കന്‍ വ്യോമാക്രമണം; ആറു പേര്‍ കൊല്ലപ്പെട്ടു

ഇന്നലെ ബഗ്ദാദില്‍ ഇറാന്‍റെ സൈനീക വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണം കഴിഞ്ഞ് 24 മണിക്കൂറിനുള്ളിലാണ് വീണ്ടുമൊരു ആക്രമണമുണ്ടായിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    4 Jan 2020 8:28 AM IST

ബാഗ്ദാദില്‍ വീണ്ടും അമേരിക്കന്‍ വ്യോമാക്രമണം; ആറു പേര്‍ കൊല്ലപ്പെട്ടു
X

ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ വീണ്ടും യുഎസ് ആക്രമണം. വ്യോമാക്രമണത്തില്‍ ഇറാന്‍ പിന്തുണയുള്ള ആറ് ഇറാഖ് പൌരസേനാ അംഗങ്ങള്‍ കൊല്ലപ്പെട്ടു. എന്നാല്‍ ഇക്കാര്യം അമേരിക്ക നിഷേധിച്ചു.

വടക്കന്‍ ബഗ്ദാദിലെ ടാജിറോഡില്‍ പുലര്‍ച്ചെയാണ് ആക്രമണം. പൌരസേനാംഗങ്ങള്‍ സഞ്ചരിച്ച വാനഹവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഇവര്‍ സഞ്ചരിച്ച രണ്ട് കാറുകള്‍ പൂര്‍മായും തകര്‍ന്നു. നാല് പേര്‍ക്ക് പരിക്കേറ്റു. അല്‍ ഹഷ്ദ്-അല്‍-ഷാബി എന്ന സംഘനടയിലെ മുതിര്‍ന്ന കമാന്‍ഡറെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് റിപ്പോര്‍ട്ട്. ഇറാന്‍റെ ഉന്നത സൈനിക ജനറല്‍ കാസിം സുലൈമാനിയുള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ട് 24 മണിക്കൂര്‍ പിന്നിടുമ്പോഴാണ് വീണ്ടും അമേരിക്കന്‍ പ്രകോപനം. ഒരു യുദ്ധം ആരംഭിക്കാനല്ല, ഒരു യുദ്ധം അവസാനിപ്പിക്കാനാണ് സുലൈമാനിയെ ഇല്ലായ്മ ചെയ്തതെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

അമേരിക്കയുടെ ഭാഗത്ത് നിന്ന് വീണ്ടും പ്രകോപനമുണ്ടായ സാഹചര്യത്തില്‍ ഇറാന്‍ ശക്തമായി തിരിച്ചടിക്കാന്‍ സാധ്യതയുണ്ട്. അതിനിടെ പശ്ചിമേഷ്യയില്‍ അമേരിക്ക കൂടുതല്‍ സൈനികരെ വിന്യസിച്ചു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ ഫുട്ബോള്‍ ടീമിന്റെ ഖത്തറിലെ പരിശീലനം റദ്ദാക്കി. നാളെ മുതല്‍ ഈ മാസം 20 വരെയാണ് പരിശീലനം നിശ്ചയിച്ചിരുന്നത്.

TAGS :

Next Story