ആണവ കരാര്‍ പാലിക്കില്ലെന്ന് ഇറാന്‍; യു.എസ് സൈന്യം പുറത്തുപോവണമെന്ന് ഇറാഖ്
ആണവായുധം പ്രയോഗിക്കാന്‍ ഇറാന് മടിയില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇറാന്റെ പുതിയ പ്രഖ്യാപനം.

അമേരിക്കയുടെ വ്യോമാക്രമണത്തില്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെ 2015-ലെ ആണവ കരാറില്‍ നിന്ന് പിന്മാറുന്നതായി ഇറാന്‍. 2015ല്‍ യു.എന്‍ മധ്യസ്ഥതയില്‍ ലോകരാജ്യങ്ങളുമായി ഒപ്പിട്ട ആണവ കരാറില്‍ നിന്ന് പിന്മാറുന്നുവെന്നും വ്യവസ്ഥകള്‍ പാലിക്കാന്‍ തങ്ങള്‍ക്ക് ബാധ്യതയില്ലെന്നും ഇറാന്‍ പ്രഖ്യാപിച്ചു. സിവിലിയന്‍ ആവശ്യങ്ങള്‍ക്കുവേണ്ടി യുറേനിയം സമ്പുഷ്ടീകരണം ഉള്‍പ്പെടെയുളള കാര്യങ്ങളുമായി മുന്നോട്ടു പോകുമെന്നാണ് ഇറാന്റെ നിലപാട്.
അതേസമയം, യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ചക്കു തയ്യാറാണെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. കരാര്‍ വ്യവസ്ഥകള്‍ പാലിക്കാന്‍ ജര്‍മന്‍ ചാന്‍സ്ലര്‍ എയ്ഞ്ചല മെര്‍ക്കല്‍, ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
അതിനിടെ, ഇറാഖില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പുറത്താക്കുന്നതിനുള്ള പ്രമേയം ഇറാഖി പാര്‍ലമെന്‍റ് പാസാക്കി. എന്നാല്‍, ഇറാഖില്‍ യു.എസ് സൈന്യം നിര്‍മിച്ച വ്യോമതാവളത്തിന്റെ ചെലവ് നല്‍കാതെ പിന്മാറില്ലെന്നും പിന്മാറാന്‍ ആവശ്യപ്പെട്ടാല്‍ വലിയ ഉപരോധങ്ങള്‍ നേരിടേണ്ടിവരുമെന്നും യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.
ये à¤à¥€ पà¥�ें- സുലൈമാനിയെ വധിച്ചതിന് മറുപടിയുണ്ടാകുമെന്ന് ഇറാന്‍റെ മുന്നറിയിപ്പ്
ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ച യു.എസ് നീക്കത്തെ തുടര്‍ന്ന് പകരം ചോദിക്കുമെന്ന നിലപാടിലാണ് ഇറാന്‍. മധ്യസ്ഥ നീക്കങ്ങൾ തള്ളിയ ഇറാൻ ഖാസിം സുലൈമാനിയുടെ രക്തസാക്ഷിത്വത്തിന് പകരം ചോദിക്കാതെ പോകില്ലെന്ന ഉറച്ച നിലപാടിലാണ്.
അമേരിക്കയോടുള്ള ഇറാന്‍റെ മറുപടി സൈനികം തന്നെയായിരിക്കുമെന്ന് ഇറാന്‍റെ പരമോന്നത ആത്മീയ നേതാവ് ആയതുല്ല അലി ഖാംനഇയുടെ പ്രതിരോധ ഉപദേശകൻ മേജർ ജനറൽ ഹുസൈൻ ദഹ്ഗാൻ സി.എൻ.എൻ ചാനലിനോട് വ്യക്തമാക്കി. ഗൾഫിലെ അമേരിക്കൻ സൈനികരും കപ്പലുകളും മറ്റു സംവിധാനങ്ങളും തങ്ങളുടെ സൈനിക ലക്ഷ്യങ്ങളായിരിക്കുമെന്ന് ലബനാനിലെ ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ലയും ഇന്നലെ താക്കീത് ചെയ്തു.
Adjust Story Font
16

