സുലൈമാനിയെ വധിച്ചതിന് മറുപടിയുണ്ടാകുമെന്ന് ഇറാന്‍റെ മുന്നറിയിപ്പ്
പശ്ചിമേഷ്യയിലെ യു.എസ് സൈനിക സന്നാഹങ്ങൾ തങ്ങളുടെ ലക്ഷ്യമായിരിക്കുമെന്ന് ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല പറഞ്ഞു.

സൈനിക കമാന്‍റര്‍ ഖാസിം സുലൈമാനിയെ വധിച്ചതിനുളള മറുപടിയുണ്ടാകുമെന്ന് ഇറാന്‍റെ മുന്നറിയിപ്പ്. പശ്ചിമേഷ്യയിലെ യു.എസ് സൈനിക സന്നാഹങ്ങൾ തങ്ങളുടെ ലക്ഷ്യമായിരിക്കുമെന്ന് ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല പറഞ്ഞു. അതിനിടെ ബഗ്ദാദിലെ തന്ത്രപ്രധാന ഗ്രീൺ സോൺ മേഖലയിൽ ഇന്നലെ രാത്രിയും മോർട്ടാർ ഷെല്ലുകൾ പതിച്ചു. ആണവ കരാർ വ്യവസ്ഥകൾ ഇനി ബാധകമായിരിക്കില്ലെന്നും ഇറാൻ അറിയിച്ചു.
മധ്യസ്ഥ നീക്കങ്ങൾ തള്ളിയ ഇറാൻ, ഖാസിം സുലൈമാനിയുടെ രക്തസാക്ഷിത്വത്തിന് പകരം ചോദിക്കാതെ പോകില്ലെന്ന ഉറച്ച നിലപാടിൽ തന്നെയാണ്. അമേരിക്കയോടുള്ള ഇറാന്‍റെ മറുപടി സൈനികം തന്നെയായിരിക്കുമെന്ന് ഇറാന്‍റെ പരമോന്നത ആത്മീയ നേതാവ് ആയതുല്ല അലി ഖാംനഇയുടെ പ്രതിരോധ ഉപദേശകൻ മേജർ ജനറൽ ഹുസൈൻ ദഹ്ഗാൻ സി.എൻ.എൻ ചാനലിനോട് വ്യക്തമാക്കി. ഗൾഫിലെ അമേരിക്കൻ സൈനികരും കപ്പലുകളും മറ്റു സംവിധാനങ്ങളും തങ്ങളുടെ സൈനിക ലക്ഷ്യങ്ങളായിരിക്കുമെന്ന് ലബനാനിലെ ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ലയും ഇന്നലെ താക്കീത് ചെയ്തു.
ये à¤à¥€ पà¥�ें- ഇറാനില്‍ ചുവന്ന പതാക ഉയര്‍ന്നു; വരാനിരിക്കുന്നത് വലിയ യുദ്ധമെന്ന് സൂചന
ഇതോടെ പശ്ചിമേഷ്യയിൽ യു.എസ് സൈനികരുടെയും താവളങ്ങളുടെയും സുരക്ഷ അധികരിപ്പിക്കാൻ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് പെന്‍റഗൺ അറിയിച്ചു. തിരിച്ചടി ഉണ്ടായാൽ ഇറാനിലെ 52 കേന്ദ്രങ്ങളിൽ കനത്ത പ്രത്യാക്രമണം നടത്തുമെന്നും അതിനായി അത്യന്താധുനിക ആയുധങ്ങൾ തന്നെ ഉപയോഗിക്കുമെന്നും ട്രംപ് ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. 2016ൽ വൻശക്തികളുമായി രൂപപ്പെടുത്തിയ ആണവ കരാർ വ്യവസ്ഥകൾ പാലിക്കാൻ ഇനി ഒരുക്കമല്ലെന്നും ഇറാൻ അറിയിച്ചു.
അതിനിടെ, ഇറാനിൽ ഖാസിം സുലൈമാനിയുടെ മൃതദേഹം വഹിച്ചുള്ള വിലാപ യാത്ര ഇന്നും തുടരും. നാളെയാണ് ഖബറടക്കം. പരമാവധി സംയമനം പാലിക്കണമെന്നും മേഖലയെ യുദ്ധത്തിലേക്ക് തള്ളിവിടരുതെന്നും ഇന്ത്യ ഉൾപ്പെടെ കൂടുതൽ രാജ്യങ്ങൾ ഇരുപക്ഷേത്താടും ആവശ്യപ്പെട്ടു. പശ്ചിമേഷ്യൻ സംഘർഷത്തിന് രാഷ്ട്രീയ, നയതന്ത്ര പരിഹാരമാണ് വേണ്ടതെന്ന് അറബ് ലീഗ് നേതൃത്വവും വ്യക്തമാക്കി. യു.എസ് സൈന്യം ഇറാഖ് വിടണമെന്ന ആവശ്യം പാർലമെൻറ് പാസാക്കിയിരിക്കെ ട്രംപ് ഭരണകൂടത്തിന്‍റെ അടുത്ത നീക്കം നിർണായകമായിരിക്കും.
ये à¤à¥€ पà¥�ें- ‘ഇറാന്റെ 52 കേന്ദ്രങ്ങള്‍ ആക്രമിക്കും; ഭീഷണിയുമായി ട്രംപ്
Adjust Story Font
16

