Quantcast

യു.എസ് സൈന്യത്തെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് ഇറാൻ

കഴിഞ്ഞ വർഷം ഇറാനു മേല്‍ യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയതിനു പിന്നാലെ ഇറാൻ സൈന്യത്തിന്റെ ഭാഗമായ റവല്യൂഷണറി ഗാര്‍ഡ്‌സിനെ യു.എസ് ഭീകരസംഘമായി പ്രഖ്യാപിച്ചിരുന്നു

MediaOne Logo

  • Published:

    7 Jan 2020 3:41 PM IST

യു.എസ് സൈന്യത്തെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് ഇറാൻ
X

ജനറൽ ഖാസിം സുലൈമാനിയെ വധിച്ചതിന് മറുപടിയായി യു.എസ് സൈന്യത്തെയും പെന്റഗണിനെയും തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ചുള്ള പ്രമേയം പാസാക്കി ഇറാൻ പാർലമെന്റ്. പ്രമേയത്തിന് പാർലമെന്റ് അംഗങ്ങള്‍ ഏകകണ്ഠമായി വോട്ട് ചെയ്തതായി ഇറാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

അമേരിക്ക നടത്തിയ കുറ്റകൃത്യങ്ങൾക്കെതിരായ നടപടികളെ പ്രതിരോധിക്കുന്നത് ലക്ഷ്യമിട്ടുള്ള ബില്ലിന് പാർലമെന്റ് അംഗീകാരം നൽകി. സൈന്യത്തിന്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനായി ദേശീയ വികസന ഫണ്ടിൽ നിന്നും 200 മില്യൺ ഡോളർ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സിന്റെ കീഴിലുള്ള ഖുദ്സ് ഫോഴ്സിനായി ഇറാൻ അനുവദിക്കും.

കഴിഞ്ഞ വർഷം ഇറാനു മേല്‍ യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയതിനു പിന്നാലെ ഇറാൻ സൈന്യത്തിന്റെ ഭാഗമായ റവല്യൂഷണറി ഗാര്‍ഡ്‌സിനെ യു.എസ് ഭീകരസംഘമായി പ്രഖ്യാപിച്ചിരുന്നു. ആദ്യമായിട്ടായിരുന്നു ഒരു വിദേശരാജ്യത്തിന്റെ സൈനികവിഭാഗത്തെ യു.എസ് ഭീകരസംഘടനയായി പ്രഖ്യാപിച്ചത്.

ചൊവ്വാഴ്ച സുലൈമാനിയുടെ കബറടക്കം നടക്കാനിരിക്കെയാണ് യു.എസ് സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഇറാന്റെ പ്രഖ്യാപനം. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തലയ്ക്ക് ഇറാനിൽ കഴിഞ്ഞ ദിവസം എട്ടു കോടി ഡോളർ (ഏകദേശം 576 കോടി രൂപ) പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സുലൈമാനിയുടെ അന്ത്യയാത്രയുടെ തൽസമയ സംപ്രേഷണത്തിനിടെ ഔദ്യോഗിക ടിവി ചാനലിലാണ് ഇതുസംബന്ധിച്ച ആഹ്വാനമുയർന്നത്.

TAGS :

Next Story