യുക്രൈന്‍ വിമാനദുരന്തം; കുറ്റം സമ്മതിച്ച് ഇറാന്‍, സംഭവിച്ചത് മനുഷ്യസഹജമായ പിഴവ്
സാങ്കേതിക തകരാറാണ് വിമാനം തകരാന്‍ ഇടയാക്കിയതെന്ന് അപകടം നടന്നയുടന്‍ ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

യുക്രൈന്‍ വിമാന ദുരന്തം അബദ്ധത്തില്‍ സംഭവിച്ചതെന്ന് ഇറാന്‍റെ സ്ഥിരീകരണം. വെടിവെച്ചത് ശത്രുവിമാനമെന്ന് കരുതിയെന്നും ഇറാന്‍. മനുഷ്യ സഹജമായ പിഴവാണ് സംഭവിച്ചതെന്നും ഇറാന്‍റെ വിശദീകരണം. അതിൽ നിർവ്യാജം ഖേദിക്കുന്നതായും ഇറാൻ അധികൃതർ വ്യക്തമാക്കി. പ്ലെയിന്‍ പറന്നത് തന്ത്രപ്രധാനമായ സൈനിക താവളത്തിന് സമീപത്തുകൂടിയാണെന്നും ഇറാന്‍ ജനറല്‍ സ്റ്റാഫ് വ്യക്തമാക്കിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം സംഘർഷം ലഘൂകരിക്കാൻ യു.എ.ഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളുമായി ചേർന്ന് നടപടി സ്വീകരിക്കുമെന്ന് അമേരിക്ക അറിയിച്ചു.
ടെഹ്‌റാനിലെ ഇമാം ഖുമൈനി വിമാനത്താവളത്തില്‍ നിന്നു യുക്രെയ്ന്‍ തലസ്ഥാനമായ കീവിലേക്കു പുറപ്പെട്ട വിമാനമാണ് തകര്‍ന്നത്. പ്രാദേശിക സമയം രാവിലെ 6.12 നായിരുന്നു ദുരന്തം. സാങ്കേതിക തകരാറാണ് വിമാനം തകരാന്‍ ഇടയാക്കിയതെന്ന് അപകടം നടന്നയുടന്‍ ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുക്രെയ്ന്‍ ഇന്‍റര്‍നാഷനല്‍ എയര്‍ലൈന്‍സിന്‍റെ വിമാനമാണ് തകര്‍ന്നത്. യാത്ര തുടങ്ങി എട്ടു മിനിറ്റിനുള്ളില്‍ വിമാനം തകര്‍ന്നതായാണ് ഫ്‌ലൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റുകള്‍ സൂചിപ്പിക്കുന്നത്.
167 യാത്രക്കാരും ഒമ്പത് ജീവനക്കാരുമാണ് വിമാത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരില്‍ 82പേര്‍ ഇറാന്‍ സ്വദേശികളാണ്. 57 കാനഡക്കാരും 11 യുക്രൈന്‍ സ്വദേശികളും വിമാനത്തിലുണ്ടായിരുന്നു. മരിച്ചവരുടെ ബന്ധുക്കൾക്ക് അന്താരാഷ്ട്ര ചട്ടപ്രകാരമുള്ള നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും ഇറാൻ അറിയിച്ചു. ഉത്തരവാദികൾക്കെതിെര കർശന നടപടിയുണ്ടാകുമെന്ന് ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി പറഞ്ഞു. ഇറാൻ കുറ്റം ഏറ്റുപറഞ്ഞിരിക്കെ, ഇക്കാര്യത്തിൽ ലോകരാജ്യങ്ങളുടെ അടുത്ത നിലപാട് നിർണായകമായിരിക്കും.
നാലു വര്‍ഷം മാത്രമാണ് തകര്‍ന്ന വിമാനത്തിന് പഴക്കമുണ്ടായിരുന്നത്. ബുധനാഴ്ച പുലര്‍ച്ചെ ഇറാഖിലെ യു.എസ് വ്യോമത്താവളങ്ങളിലേക്ക് ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ക്ക് തൊട്ടുപിന്നാലെയാണ് വിമാനദുരന്തവാര്‍ത്ത പുറത്തുവന്നത്. വിമാനം തകര്‍ന്നു വീഴുന്നതിന്‍റേതെന്ന തരത്തില്‍ ഇസ്‌ന വാര്‍ത്താഏജന്‍സി വിഡിയോയും പുറത്തുവിട്ടിരുന്നു.
Adjust Story Font
16

