യു.കെ അംബാസഡറെ ഇറാന്‍ അറസ്റ്റ് ചെയ്തു
യുക്രൈന്‍ വിമാനം വെടിവെച്ചിട്ടതുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധ പരിപാടിയില്‍ റോബ് നേരത്തെ പങ്കെടുത്തിരുന്നു

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത യു.കെ അംബാസഡറെ അറസ്റ്റ് ചെയ്ത് ഇറാന്‍. ഇറാനിലുള്ള യു.കെ അംബാസഡര്‍ റോബ് മകെയിറിനെയാണ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. അതിനിടെ, ഇറാന്റെ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാണ്.
♦️#سفير_انگليس در تهران به دليل تحريك و ساماندهي تحركات مشكوك در مقابل دانشگاه اميركبير براي ساعتی بازداشت و سپس آزاد شد/تسنیم pic.twitter.com/zBKx8wDgA0
— 🌐 اعتمادآنلاين (@EtemadOnline) January 11, 2020
യുക്രൈന്‍ വിമാനം വെടിവെച്ചിട്ടതുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധ പരിപാടിയില്‍ റോബ് നേരത്തെ പങ്കെടുത്തിരുന്നു. തങ്ങളുടെ പ്രതിനിധിയെ വ്യക്തമായ വിശദീകരണമില്ലാതെ അറസ്റ്റ് ചെയ്തത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യു.കെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാല്‍ തലസ്ഥാനമായ ടെഹ്റാനില്‍ നിന്ന് പ്രതിനിധിയെ പിടികൂടുകയായിരുന്നുവെന്നാണ് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
Adjust Story Font
16

