റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവ് രാജിവെച്ചു
പ്രസിഡന്റ് വ്ലാദ്മിര്‍ പുടിനുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് രാജി.

റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവ് രാജിവെച്ചു. പ്രസിഡന്റ് വ്ലാദ്മിര്‍ പുടിനുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് രാജി. ഭരണഘടനാ ഭേദഗതിക്കുള്ള പുടിന്‍റെ നീക്കമാണ് ഭിന്നതക്ക് കാരണം.
ഇന്ന് രാവിലെ റഷ്യയുടെ വാര്‍ഷിക പ്രഭാഷണ പരിപാടിയില്‍ പുടിന്‍ ഒരു പ്രഖ്യാപനം നടത്തിയിരുന്നു- പ്രധാനമന്ത്രിയുടെയും കാബിനറ്റിന്‍റെയും അധികാരം വര്‍ധിപ്പിക്കും, അതിനായി ഹിതപരിശോധന നടത്തുമെന്നായിരുന്നു പ്രഖ്യാപനം. പിന്നാലെയാണ് മെദ്‍വദേവ് രാജിവെച്ചത്.
അധികാരത്തില്‍ തുടരാനുള്ള പുടിന്‍റെ തന്ത്രമായാണ് ഭരണഘടനാ ഭേദഗതി പൊതുവെ വിലയിരുത്തപ്പെടുന്നത്. 1999ലാണ് പുടിന്‍ ആദ്യമായി പ്രസിഡന്‍റാകുന്നത്. 2008-12 കാലത്ത് ഒഴിച്ച് ഇക്കാലമത്രയും അദ്ദേഹം പ്രസിഡന്‍റായിരുന്നു. ഇനി പ്രസിഡന്‍റാവാന്‍ കഴിയില്ല. അതുകൊണ്ട് പ്രധാനമന്ത്രിയായി തിരിച്ചുവന്ന് അധികാരം നിലനിര്‍ത്താനുള്ള അദ്ദേഹത്തിന്‍റെ തന്ത്രമായാണ് പുതിയ പരിഷ്കാരം പൊതുവെ വിലയിരുത്തപ്പെടുന്നത്.
Adjust Story Font
16

