Quantcast

സൗദിയും മറ്റ് ഗൾഫ് രാജ്യങ്ങളുമായി ചർച്ചക്കു തയ്യാർ: ഇറാൻ

മുംബൈയില്‍ നടന്ന ചടങ്ങിലാണ് ഇക്കാര്യം വ്യക്തമാക്കിയത്

MediaOne Logo

  • Published:

    18 Jan 2020 2:54 PM IST

സൗദിയും മറ്റ് ഗൾഫ് രാജ്യങ്ങളുമായി ചർച്ചക്കു തയ്യാർ: ഇറാൻ
X

മേഖലയുടെ സുരക്ഷ സംബന്ധിച്ച് സൗദി അറേബ്യയും മറ്റ് ഗൾഫ് രാജ്യങ്ങളുമായി ചർച്ചക്കു തയ്യാറെന്ന് ഇറാൻ. മുംബൈയിൽ ആൾ ഇന്ത്യാ അസോസിയേഷൻ ഓഫ് ഇൻഡസ്ട്രീസുമായി സഹകരിച്ച് നടത്തിയ യോഗത്തിൽ സംസാരിക്കവെ ഇറാൻ വിദേശമന്ത്രി മുഹമ്മദ് ജവാദ് സരിഫ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

വാണിജ്യ പ്രാധാന്യമുള്ള ഹോർമുസ് കടലിടുക്കിന്റെ സമാധാനം സംബന്ധിച്ചുള്ള നിർദേശങ്ങൾ ഗൾഫ് രാജ്യങ്ങൾക്കു മുന്നിൽവെച്ചതായും ജവാദ് സരിഫ് പറഞ്ഞു.

"സൗദി അറേബ്യയുമായും മറ്റ് പേർഷ്യൻ ഗൾഫ് പ്രദേശങ്ങളുമായും ചർച്ചകൾക്ക് ഞങ്ങൾ തയ്യാറാണ്. മേഖലയുടെയും പ്രത്യേകിച്ച് ഹോർമുസ് കടലിടുക്കിന്റെയും സുരക്ഷ സംബന്ധിച്ചുള്ള നിർദേശങ്ങൾ നൽകാൻ തയ്യാറാണ്."
ജവാദ് സരിഫ്, ഇറാന്‍ വിദേശമന്ത്രി

കഴിഞ്ഞ വർഷം സെബ്തംബറിൽ യു.എൻ പൊതുസഭയിൽ സംസാരിക്കവെ ഹോർമുസ് കടലിടുക്ക് മേഖലയിൽ സമാധാനം കൊണ്ടുവരാനുള്ള പദ്ധതി ചർച്ചചെയ്യാൻ ഇറാൻ പ്രസിഡണ്ട് ഹസ്സൻ റൂഹാനി ഗൾഫ് രാജ്യങ്ങളെ ക്ഷണിച്ചിരുന്നു. ഒക്ടോബറിൽ ഇറാനും സൗദിയും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി റിയാദ് സന്ദർശിക്കാൻ തയ്യാറാണെന്ന് ജവാദ് സരിഫ് ഒരു അറബ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും വ്യക്തമാക്കി.

TAGS :

Next Story