കൊറോണ: ചൈനയില്‍ 10 ദിവസത്തിനുള്ളില്‍ ആശുപത്രി നിര്‍മിക്കും
കൊറോണ വൈറസ് ബാധിച്ചവരെ പ്രത്യേകമായി ചികിത്സിക്കാനാണ് ആശുപത്രി നിര്‍മിക്കുന്നത്.

കൊറോണ വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ 10 ദിവസത്തിനുള്ളിൽ ആശുപത്രി നിർമിക്കുമെന്ന് ചൈന. കൊറോണ വൈറസ് ബാധിച്ചവരെ പ്രത്യേകമായി ചികിത്സിക്കാനാണ് ആശുപത്രി നിര്‍മിക്കുന്നത്. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാൻ നഗരത്തിലാണ് ആശുപത്രി നിർമാണം.
ഫെബ്രുവരി ആദ്യ ആഴ്ച പ്രവര്‍ത്തനസജ്ജമാകുന്ന വിധത്തിലാണ് ആശുപത്രി നിര്‍മാണം. 25000 ചതുരശ്ര മീറ്ററിലായി വ്യാപിച്ചുകിടക്കുന്ന ആശുപത്രിയില്‍ 1000 കിടക്കകള്‍ ഉണ്ടാവും. നിര്‍മാണത്തിന്‍റെ ദൃശ്യങ്ങള്‍ ചൈനീസ് ഏജൻസി പുറത്തുവിട്ടു. ഇതിനകം 41 പേരാണ് ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. ഇതുവരെ 1287 പേര്‍ക്ക് രോഗം ബാധിച്ചെന്നാണ് റിപ്പോര്‍ട്ട്.
ഇതിനുമുന്‍പ് 2003ല്‍ സാര്‍സ് പടര്‍ന്നുപിടിച്ചപ്പോഴും ഒരാഴ്ച കൊണ്ട് ബിജിങിലെ ഗ്രാമത്തില്‍ പ്രത്യേക ആശുപത്രി സജ്ജീകരിച്ചിരുന്നു. അന്ന് 349 പേരാണ് രാജ്യത്ത് മരിച്ചത്.
Next Story
Adjust Story Font
16

