Quantcast

സി.എ.എ, കശ്മീര്‍ വിഷയത്തില്‍ വിമര്‍ശനവുമായി അമേരിക്ക

MediaOne Logo

Web Desk

  • Published:

    25 Jan 2020 11:36 PM IST

സി.എ.എ, കശ്മീര്‍ വിഷയത്തില്‍ വിമര്‍ശനവുമായി അമേരിക്ക
X

പൗരത്വ നിയമഭേദഗതിയിലും കശ്മീര്‍ വിഷയത്തിലും മോദി സർക്കാറിനെ രൂക്ഷമായി വിമർശിച്ച് അമേരിക്ക. കശ്മീരിലെ മുഴുവൻ രാഷ്ട്രീയ തടവുകാരെയും ഉടൻ വിട്ടയക്കണമെന്നും വിദേശ നയതന്ത്ര പ്രതിനിധികൾക്ക് ഇടപെടാനുള്ള അവസരം നൽകണമെന്നും യു.എസ് ആവശ്യപ്പെട്ടു.

പൗരത്വ ഭേദഗതി നിയമത്തിൽ എല്ലാ വിഭാഗക്കാർക്കും സംരക്ഷണം ഉറപ്പാക്കണമെന്നും ജമ്മു കശ്മീരിൽ തടവിലാക്കിയ രാഷ്ട്രീയ നേതാക്കളെ ഉടൻ മോചിപ്പിക്കണമെന്നും മധ്യ-ദക്ഷിണേഷ്യയുടെ ചുമതലയുള്ള അമേരിക്കൻ പ്രിൻസിപ്പൽ ഡെപ്യൂട്ടി അസി. സെക്രട്ടറി ആലീസ് വെൽസ് ആവശ്യപ്പെട്ടു. വാഷിങ്ടണിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

വിദേശ നയതന്ത്ര സംഘം നടത്തിയ കശ്മീർ സന്ദർശനം പ്രയോജനകരമായെന്നും ആലീസ് വെൽസ് പറഞ്ഞു. കശ്മീരിൽ ഇന്‍റർനെറ്റ് സേവനങ്ങൾ ഭാഗികമായി പുന:സ്ഥാപിച്ചതില്‍ സംതൃപ്തിയുണ്ട്. കുറ്റം ചുമത്താതെ തടവിലിട്ടിരിക്കുന്ന രാഷ്ട്രീയ നേതാക്കളെ മോചിപ്പിക്കണം. നയതന്ത്ര പ്രതിനിധികൾക്ക് കശ്മീരിൽ ഇടപെടാനുള്ള സാഹചര്യവും ഒരുക്കണം.

നിയമത്തിന് കീഴിൽ തുല്യപരിരക്ഷയെന്ന തത്വത്തിനാണ് യു.എസ് പ്രാധാന്യം നൽകുന്നതെന്ന് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ആലീസ് വെൽസ് പ്രതികരിച്ചു. നിയമത്തിന് കീഴിൽ എല്ലാവർക്കും തുല്യ പരിരക്ഷ വേണമെന്ന നിലപാടാണ് യു.എസ് ഉയർത്തിപ്പിടിക്കുന്നതെന്നും - വെൽസ് പറഞ്ഞു.

TAGS :

Next Story