Quantcast

റിപ്പബ്ലിക് ദിനത്തില്‍ 30 അമേരിക്കന്‍ നഗരങ്ങളില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം

അമേരിക്കയില്‍ മാത്രം മുപ്പത് നഗരങ്ങളിലാണ് ഇന്നലെ സി.എ.എ വിരുദ്ധ പ്രക്ഷോഭം നടന്നത്.

MediaOne Logo

  • Published:

    27 Jan 2020 4:59 PM IST

റിപ്പബ്ലിക് ദിനത്തില്‍ 30 അമേരിക്കന്‍ നഗരങ്ങളില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം
X

റിപബ്ലിക് ദിനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഇന്ത്യക്കാര്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. അമേരിക്ക, കാന‍ഡ, സ്കോട്ട്‌ലന്‍ഡ്, ഫിന്‍ലന്‍ഡ് എന്നിവിടുങ്ങളില്‍ നടന്ന സി.എ.എ വിരുദ്ധ പ്രതിഷേധ പരിപാടിയില്‍ നൂറ് കണക്കിനാളുകളാണ് പങ്കെടുത്തത്. ഇന്ത്യയുടെ മതേതരത്വഭാവി അപകടത്തിലാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

അമേരിക്കയില്‍ മാത്രം മുപ്പത് നഗരങ്ങളിലാണ് ഇന്നലെ സി.എ.എ വിരുദ്ധ പ്രക്ഷോഭം നടന്നത്. ന്യൂയോര്‍ക്ക്, ചിക്കാഗോ, ഹൂസ്റ്റണ്‍ അറ്റ്‌ലാന്‍ഡ സാന്‍ ഫ്രാന്‍സിസ്കോ തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ക്ക് മുന്നിലായിരുന്നു പ്രതിഷേധം.

തലസ്ഥാനമായ വാഷിങ്ടണില്‍ രണ്ടായിരത്തിലധികം പേര്‍ പ്രതിഷേധ റാലിയില്‍ പങ്കെടുത്തു. കൊടുംതണുപ്പിനേയും അവഗണിച്ച് കാനഡയുടെ വിവിധ ഭാഗങ്ങളിലും സി.എ.എ വിരുദ്ധ സമരം സംഘടിപ്പിച്ചു.

സ്കോട്ട്‌ലന്‍ഡിലെ ഗ്ലാസ്ഗോ നഗരത്തിലും പ്രതിഷേധം അരങ്ങേറി. ആസ്ത്രേലിയയിലെ മെല്‍ബണില്‍ സെകുലര്‍ ഫോറം നടത്തിയ പ്രതിഷേധ പരിപാടിയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

Next Story