Quantcast

കോറോണ വൈറസിനെ പ്രതിരോധിക്കാന്‍ ‘താരമന്ത്രം’ ഉപദേശിച്ച് ദലൈലാമ

ചൈനയിലുള്ള തിബറ്റന്‍ സന്യാസികള്‍ കൊറോണ വൈറസിനെക്കുറിച്ചുള്ള ആശങ്ക പങ്കുവച്ചപ്പോഴാണ് ദലൈ ലാമയുടെ നിര്‍ദേശം

MediaOne Logo

Web Desk

  • Published:

    30 Jan 2020 12:44 PM IST

കോറോണ വൈറസിനെ പ്രതിരോധിക്കാന്‍ ‘താരമന്ത്രം’ ഉപദേശിച്ച് ദലൈലാമ
X

ലോകം കോറോണ ഭീതിയില്‍ കഴിയുമ്പോള്‍ വൈറസിനെ ചെറുക്കാൻ പിന്‍ഗാമികള്‍ക്ക് ദിവ്യമന്ത്രം ഉപദേശിച്ച് തിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈ ലാമ. ചൈനയിലുള്ള തിബറ്റന്‍ സന്യാസികള്‍ കൊറോണ വൈറസിനെക്കുറിച്ചുള്ള ആശങ്ക പങ്കുവച്ചപ്പോഴാണ് ദലൈ ലാമയുടെ നിര്‍ദേശം.

ചൈനയിലെ ബുദ്ധ ആശ്രമങ്ങളിലുള്ളവരോട് ‘താര മന്ത്രം’ ജപിക്കാനാണ് ദലൈ ലാമ നിര്‍ദേശിച്ചിരിക്കുന്നത്. ഇത് സാംക്രമിക രോഗങ്ങള്‍ പടരുന്നതില്‍ നിന്ന് തടയുമെന്നും ദലൈലാമ പറഞ്ഞു. സെന്‍ട്രല്‍ തിബറ്റന്‍ അഡ്മിനിസ്ട്രേഷന്‍ വൈബ്സൈറ്റിലാണ് ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ദലൈലാമ നല്‍കിയിരിക്കുന്നത്. താര മന്ത്രം ദലൈ ലാമ ജപിക്കുന്നതിന്‍റെ വോയിസ് ക്ലിപ്പും നല്‍കിയിട്ടുണ്ട്.

അതേസമയം ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 170 ആയി ഉയര്‍ന്നു. പുതുതായി 1000ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവിലെ സാഹചര്യത്തില്‍ ലോകം അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ലോകാരോഗ്യ സംഘടന ഇന്ന് അടിയന്തര യോഗം ചേരും.

TAGS :

Next Story