ഇറാന്റെ മിസൈലാക്രമണത്തില്‍ 34 യു.എസ് സൈനികര്‍ക്ക് മസ്തിഷ്ക ക്ഷതമേറ്റതായി റിപ്പോര്‍ട്ട്
ഇറാന്റെ പ്രത്യാക്രമണത്തില്‍ 11 സൈനികര്‍ക്ക് പരിക്കേറ്റുവെന്നാണ് നേരത്തെ അമേരിക്ക വെളിപ്പെടുത്തിയിരുന്നത്

സൈനിക കമാൻഡർ ഖാസിം സുലൈമാനിയുടെ വധത്തിനു പ്രതികാരമായി ഇറാന്‍ നടത്തിയ ആക്രമണത്തില്‍ 34 യു.എസ് സൈനികര്‍ക്ക് മസ്തിഷ്ക ക്ഷതമേറ്റതായി പെന്റഗണ്‍. ഇറാന്റെ പ്രത്യാക്രമണത്തില്‍ 11 സൈനികര്‍ക്ക് പരിക്കേറ്റുവെന്നാണ് നേരത്തെ അമേരിക്ക വെളിപ്പെടുത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് ഗുരുതരമായി പരിക്കേറ്റ സൈനികരുടെ വിവരങ്ങള്‍ പുറത്തുവരുന്നത്.
ये à¤à¥€ पà¥�ें- ഇറാഖിലെ സൈനിക കേന്ദ്രത്തിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 11 സൈനികർക്ക് പരിക്കേറ്റതായി അമേരിക്ക
ഇറാന്‍ ആക്രമണത്തെത്തുടര്‍ന്ന് തലച്ചോറില്‍ ഗുരുതരമായ ക്ഷതമാണ് സൈനികര്‍ക്ക് സംഭവിച്ചിരിക്കുന്നത്. ഡ്യൂട്ടിക്കിടെ പലരും ബോധരഹിതരായി വീഴുന്നു. കടുത്ത തലവേദനയും ശാരീരിക അസ്വാസ്ഥ്യങ്ങളുമുണ്ടെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന്റെ ഭീകരത വെളിപ്പെടുത്തുന്നതാണ് സൈനികരുടെ ശാരീരിക സ്ഥിതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കുവൈത്തിലെലെയും ജര്‍മനിയിലെയും ആശുപത്രികളില്‍ 50 യു.എസ് സൈനികരെങ്കിലും ചികിത്സയിലാണന്നാണ് വിവരം. ചികിത്സ പൂര്‍ത്തിയാക്കിയ 17 സൈനികര്‍ ഇറാഖിലേക്ക് മടങ്ങിയതായി പ്രതിരോധ വിഭാഗം പ്രതിനിധി ജോനാഥന്‍ ഹോഫ്മാന്‍ അറിയിച്ചു.
എന്നാല്‍ സൈനികര്‍ക്ക് മസ്തിഷ്ക ക്ഷതമേറ്റുവെന്ന വാര്‍ത്തകളെ പ്രസിഡന്റ് ട്രംപ് അവഗണിച്ചതായാണ് റിപ്പോര്‍ട്ട്. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ മസ്തിഷ്ക ക്ഷതത്തെ ഗൗരവമായി കാണുന്നില്ലെന്നായിരുന്നു ട്രംപ് പറഞ്ഞത്. ഞാൻ കണ്ട മറ്റ് പരിക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അവ വളരെ ഗുരുതരമായ പരിക്കുകളായി ഞാൻ കരുതുന്നില്ല,” എന്നാണ് സമ്മേളനത്തില്‍ ട്രംപ് പറഞ്ഞത്.
ये à¤à¥€ पà¥�ें- ബഗ്ദാദ് വിമാനത്താവളത്തില്‍ അമേരിക്കയുടെ വ്യോമാക്രമണം; ഇറാന്‍ കമാന്‍ഡര്‍ അടക്കമുള്ള സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
ജനുവരി മൂന്നിനാണ് ഖാസിം സുലൈമാനി അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. എട്ടിനായിരുന്നു യു.എസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടു ഇറാന്റെ പ്രത്യാക്രമണം. 22 ബാലിസ്റ്റിക് മിസൈലുകളാണ് ഇറാന്‍ തൊടുത്തുവിട്ടത്. 80 യു.എസ് സൈനികര്‍ കൊല്ലപ്പെട്ടെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും അമേരിക്ക അതു നിരസിച്ചു. അമേരിക്കന്‍ സൈന്യത്തിനു പരിക്കോ ആളപായമോ ഇല്ലെന്നായിരുന്നു ആക്രമണത്തിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപും ഉന്നത ഉദ്യോഗസ്ഥരും അറിയിച്ചത്. പിന്നീട്, 11 സൈനികര്‍ക്ക് പരിക്കേറ്റതായി ട്രംപ് വെളിപ്പെടുത്തിയിരുന്നു.
Adjust Story Font
16

