Quantcast

ആസ്ട്രേലിയയിലെ കാട്ടുതീ ദുരിതമേഖലകളിൽ കെ.എം.സി.സിയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനം നടത്തി 

ആസ്ട്രേലിയയിലെ കാട്ടുതീ ദുരിതമേഖലകളിൽ കെ.എം.സി.സിയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനം നടത്തി.

MediaOne Logo

Web Desk

  • Published:

    31 Jan 2020 6:45 PM IST

ആസ്ട്രേലിയയിലെ കാട്ടുതീ ദുരിതമേഖലകളിൽ കെ.എം.സി.സിയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനം നടത്തി 
X

ആസ്ട്രേലിയയിലെ കാട്ടുതീ ദുരിതമേഖലകളിൽ കെ.എം.സി.സിയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനം നടത്തി. കെ.എം.സി.സി ആസ്‌ട്രേലിയയുടെ മെല്‍ബണ്‍ യൂണിറ്റിന്റെ നേതൃത്വത്തിൽ വിക്ടോറിയ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിഭവ സമാഹരണം നടത്തിയായിരുന്നു ദുരിതാശ്വാസ പ്രവര്‍ത്തനം.

കാട്ടുതീ ദുരിതം കൂടുതൽ ബാധിച്ച ഗ്രാമീണ മേഖലയായ ഗിപ്സ്ലാന്‍ഡിലാണ് ഭക്ഷ്യ വിഭവങ്ങളും മറ്റു അവശ്യ വസ്തുക്കളും വിതരണം നടത്തിയത്. ഗിപ്സ്ലാന്‍ഡിലെ അബോറിജിനൽ ജന വിഭാഗങ്ങൾക്കിടയില്‍ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയുമായി സഹകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

പ്രവര്‍ത്തനങ്ങള്‍ക്ക് ഷിയാസ് ഖാലിദ് , അനസ് ,അജീസ് , സലീം, ഷമീർ എന്നിവർ നേതൃത്വം നൽകി. ഒരു ലക്ഷം വരുന്ന വന ഭൂമിയാണ് കാട്ടുതീയില്‍ കത്തി നശിച്ചത്. 30 ഓളം വീടുകള്‍ അഗ്നിക്കിരയായി. കാട്ടുതിയെ തുടര്‍ന്ന് താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയിരുന്നു.

Next Story