ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 425 ആയി; ഹോങ്കോങിലും ഒരു മരണം
അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള സംവിധാനങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

ചൈനയില്‍ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 425 ആയി. ഹോങ്കോങിലും വൈറസ് കാരണം ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. 39 വയസ്സുകാരനായ പുരുഷനാണ് ഹോങ്കോങ്ങിൽ മരിച്ചത്. ചൈനയിലെ വുഹാൻ സന്ദർശിച്ചിരുന്ന ഇയാൾ രണ്ടു ദിവസം മുൻപാണ് ഹോങ്കോങ്ങിലേക്കു തിരിച്ചെത്തിയതെന്ന് ആശുപത്രി അധികൃതർ പ്രതികരിച്ചു.
അതേസമയം വൈറസ് ബാധ പടരുന്നത് തടയുന്നതിലെ വീഴ്ച സമ്മതിച്ച് ചൈന രംഗത്ത് എത്തി. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള സംവിധാനങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
ഇതാദ്യമായാണ് വൈറസ് ബാധ തടയുന്നതിലെ വീഴ്ച സമ്മതിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രംഗത്തെത്തുന്നത്. വലിയ പരീക്ഷണ ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് പ്രസിഡന്റ് ഷീ ജിന്‍പിങ് അധ്യക്ഷനായ പാര്‍ട്ടി സ്റ്റാന്റിങ് കമ്മിറ്റി വിലയിരുത്തി. പാഠങ്ങള്‍ പഠിച്ച് മുന്നോട്ട് പോകണമെന്നും അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ കൂടുതല്‍ നടത്തണമെന്നും പാര്‍ട്ടി പറയുന്നു. വൈറസ് ബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത വുഹാനിലേക്ക് പുതിയ മെഡിക്കല്‍ സംഘത്തെ അയച്ചതായും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അറിയിച്ചു.
അതേസമയം ചൈനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 20400 ആയി. ഹുബൈ പ്രവിശ്യയില്‍ മാത്രം 13522 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
Adjust Story Font
16

