Quantcast

കൊറോണ വൈറസ്; മരണസംഖ്യ 492 ആയി, ചൈനയില്‍ മാത്രം മരിച്ചത് 490 പേര്‍, 771 പേര്‍ ഗുരുതരാവസ്ഥയില്‍

അതിര്‍ത്തികള്‍ അടച്ചിടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന വീണ്ടും മുന്നറിയിപ്പ് നല്‍കി

MediaOne Logo

Web Desk

  • Published:

    5 Feb 2020 6:45 AM IST

കൊറോണ വൈറസ്; മരണസംഖ്യ 492 ആയി,  ചൈനയില്‍ മാത്രം മരിച്ചത് 490 പേര്‍, 771 പേര്‍ ഗുരുതരാവസ്ഥയില്‍
X

കൊറോണയില്‍ മരണ സംഖ്യ 492 ആയി. 26 രാജ്യങ്ങളിലായി 23,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചൈനയില്‍ ചികിത്സയിലുള്ളവരില്‍ 771 പേരുടെ നില അതീവ ഗുരുതരമാണ്. ചൈനയില്‍ പുതുതായി 3150 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അതിര്‍ത്തികള്‍ അടച്ചിടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന വീണ്ടും മുന്നറിയിപ്പ് നല്‍കി.

ये भी पà¥�ें- ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 425 ആയി; ഹോങ്കോങിലും ഒരു മരണം  

അതിനിടെ കൊറോണയ്ക്കെതിരെയുള്ള മരുന്ന് കണ്ടുപിടിക്കുന്നതില്‍ കാര്യമായ പുരോഗതിയുള്ളതായി റിപ്പോര്‍ട്ടുണ്ട്. എബോള വൈറസ് ബാധക്കെതിരെ നല്‍കുന്ന മരുന്ന് കൊറോണ ചികിത്സക്ക് ഫലപ്രദമാകുമെന്നാണ് വിലയിരുത്തല്‍, ഇത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ ദ്രുത ഗതിയില്‍ പുരോഗമിക്കുകയാണ്. കൊറോണ വൈറസിന്റെ ഘടന സംബന്ധിച്ചും ഗവേഷകര്‍ പുതിയ കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട്.

ये भी पà¥�ें- ഭയം വിതച്ച് കൊറോണ; ചൈനയില്‍ മരണസംഖ്യ 361 ആയി, ഇന്നലെ മാത്രം മരിച്ചത് 56 പേര്‍

TAGS :

Next Story