Quantcast

ജറൂസലമില്‍ കാറപകടത്തില്‍ 12 ഇസ്രായേലി സൈനികര്‍ക്ക് പരിക്ക് 

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മിഡിൽ ഈസ്റ്റ് പദ്ധതിക്കുള്ള പ്രായോഗിക പ്രതികരണമാണിതെന്ന് ഹമാസ്  പ്രതികരിച്ചു.

MediaOne Logo

Web Desk

  • Published:

    6 Feb 2020 6:43 PM IST

ജറൂസലമില്‍ കാറപകടത്തില്‍ 12 ഇസ്രായേലി സൈനികര്‍ക്ക് പരിക്ക് 
X

വ്യാഴാഴ്ച പുലർച്ചെ ജറൂസലമിൽ ഒരു വാഹനം ഇടിച്ചുകയറി 14 ഇസ്രായേലി സൈനികർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. പുലര്‍ച്ചെ ഡേവിഡ് റെമെസ് സ്ട്രീറ്റിൽ നടന്ന സംഭവത്തില്‍ 20 വയസുകാരന്റെ നില ഗുരുതരമാണെന്ന് ഇസ്രായേലിന്റെ എമർജൻസി സർവീസസ് അറിയിച്ചു. മറ്റു സൈനീകരെ നിസ്സാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആദ്യ പരിശീലനത്തിന് ശേഷം സത്യപ്രതിജ്ഞ ചെയ്യാൻ വന്നതായിരുന്നു സൈനികരെന്നും അവര്‍ സൈനികർ നഗരത്തിൽ പര്യടനം നടത്തുന്ന സമയത്താണ് അപകടമുണ്ടായതെന്നും ഇസ്രായേല്‍ സൈനീക നേതൃത്വം അറിയിച്ചു. സംഭവത്തിന് ശേഷം ഡ്രൈവര്‍ രക്ഷപ്പെട്ടുവെന്നും പിടിക്കാനുള്ള ശ്രമത്തിലാണെന്നും ഇസ്രായേല്‍ സൈനീകവൃത്തം അറിയിച്ചു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മിഡിൽ ഈസ്റ്റ് പദ്ധതിക്കുള്ള പ്രായോഗിക പ്രതികരണമാണിതെന്ന് ഹമാസ് പറഞ്ഞു. അധിനിവേശ വെസ്റ്റ് ബാങ്കിലെ നിരവധി ചെറുത്തുനിൽപ്പുകളുടെ ഭാഗമായുള്ള ആക്രമമാണെന്നും ഹമാസ് നേതാക്കള്‍ കൂട്ടിചേര്‍ത്തു. സംഭവത്തിന്റെ ഉത്തരവാദിത്തം ഹമാസ് ഏറ്റെടുത്തിട്ടില്ല.

TAGS :

Next Story